ഒഴിഞ്ഞുപോ... ഒരു ഗണേശഭക്തയെ കൂടി തിരുവഞ്ചൂര്‍ പടിയിറക്കി പിണ്ഡം വയ്ക്കുന്നു

മുന്‍ കായികമന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ ഒരു സില്‍ബന്തിയെ കൂടി സര്‍ക്കാര്‍ വെട്ടി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസിനെ. ചലച്ചിത്ര വികസന കോര്‍പ്പറേഷനിലും അക്കാദമിയിലുമൊക്കെയുണ്ടായിരുന്ന ഗണേശ ഭക്തന്‍മാരെയൊക്കെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരത്തെ ആട്ടിയോടിച്ചു. പകരം കോണ്‍ഗ്രസുകാരെ തിരുകികയറ്റി. രാജ്‌മോഹന്‍ ഉണ്ണിത്താനെ പോലെ സുപ്രസിദ്ധനായ ഒരു ചലച്ചിത്രനടനെ കെഎസ്എഫ് സിസിയെ നയിക്കാന്‍ കിട്ടിയപ്പോള്‍ തിരുവഞ്ചൂര്‍ ആഹ്ലാദിച്ചു. ഇനി പിസി ജോര്‍ജിന് കൂടി ഒരു പോസ്റ്റ് നല്‍കണം. അദ്ദേഹത്തിനും സിനിമാഭിനയത്തില്‍ മുന്‍ പരിചയമുണ്ട്. എംഎല്‍എ സ്ഥാനം പോയാല്‍ പറയത്തക്ക ജോലിയുമൊന്നുമില്ല.
പത്മിനി തോമസിനെ ഒഴിവാക്കാന്‍ നേരത്തെ തിരുവഞ്ചൂര്‍ തീരുമാനിച്ചിരുന്നു. പത്മിനിയോട് ഒഴിയണം എന്ന് പറഞ്ഞതുമാണ്. എന്നാല്‍ തനിക്ക് കാലാവധി പൂര്‍ത്തിയാക്കണമെന്ന് അവര്‍ വാശി പിടിച്ചതു കാരണമാണ് പുറത്താക്കാന്‍ തീരുമാനിച്ചത്.
പകരം വരുന്നത് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് റ്റി.സി മാത്യൂവാണ്. അദ്ദേഹം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാകാന്‍ നേരത്തെ ചരടു വലികള്‍ നടത്തിയിരുന്നു കുറ്റം പറയരുത്, മികച്ച സംഘടാകനാണ്. നേരത്തെ എസ് കെ നായരെ മലര്‍ത്തിയടിച്ച് നിര്‍ബന്ധിത പെന്‍ഷന്‍ നല്‍കിയ പരിചയവുമുണ്ട്. റ്റി.സി മാത്യൂവിനെ പക്ഷേ തിരുവഞ്ചൂര്‍ നിയമിക്കുന്നത് വളഞ്ഞ വഴിയേയാണ്. മന്ത്രി പിജെ ജോസഫിന്റെ നോമിനിയായിട്ടാണത്രേ നിയമനം.
അതിനാല്‍ റ്റി.സിയെ തിരുവഞ്ചൂര്‍ കേരള കോണ്‍ഗ്രസുകാരനാക്കി. പണ്ടെങ്ങോ റ്റി. സി മാത്യൂ പിജെയുടെ സ്റ്റാഫില്‍ അംഗമായിരുന്നു എന്നാതാണ് തിരുവഞ്ചൂര്‍ കണ്ടെത്തിയിരിക്കുന്ന ന്യായം. ഏതായാലും നായകന്‍ തിരുവഞ്ചൂര്‍ ആയതിനാല്‍ സമ്മതിക്കണം. കാരണം സരിതയെയും പിണറായിയെയും ഒരുമിച്ച് ഒതുക്കാനുള്ള തന്ത്രം കോട്ടയം അച്ചായനായി ജനിക്കാന്‍ ഭാഗ്യം ലഭിക്കാതെ പോയ തിരുവഞ്ചൂരിന്റെ കൈയില്‍ ഭദ്രമാണ്.
പത്മിനി തോമസ് ഇപ്പോഴും ആശ വിട്ടിട്ടില്ല. എങ്ങനെയെങ്കിലും കസേര ഉറപ്പിക്കാനാണ് മാഡത്തിന്റെ ശ്രമം. അതിനായി ചില കോണ്‍ഗ്രസുകാരെ ചാക്കിട്ടു പിടിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























