പലയിടത്തും ഭീതി പരത്തി രാക്ഷസ തിരമാലകള്‍

വെറുതേ സൂപ്പര്‍മൂണിനെ തള്ളിക്കളയേണ്ട. പുള്ളി അങ്ങനങ്ങ് പോയിട്ടില്ല, പത്തിരപത്തയ്യായിരം കിലോമീറ്റര്‍ സഞ്ചരിച്ച് വന്നതല്ലേ, നമ്മോടടുത്ത്.സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന്റെ ഭാഗമായി ലോകത്തെ വിവിധ തീരങ്ങളില്‍ തിരകള്‍ ആഞ്ഞടിച്ചു. മിക്കയിടങ്ങളിലും മീറ്ററുകളോളം ഉയരത്തിലാണ് തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറിയത്. ഈ ദിവസങ്ങളില്‍ തീരദേശവാസികള്‍ ശ്രദ്ധിക്കണമെന്ന മിക്ക രാജ്യങ്ങളിലും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ (ഇന്‍കോയിസ്) കൊല്ലത്തെ കേന്ദ്രത്തില്‍ 1.2 മീറ്ററും കോഴിക്കോട്ടെ കേന്ദ്രത്തില്‍ 0.9 മീറ്ററും ഉയരമുള്ള തിരമാലകള്‍ രേഖപ്പെടുത്തിതായി റിപ്പോര്‍ട്ടുകളുണ്ട്.
ചന്ദ്രന്റെ ആകര്‍ഷണം മൂലം തിരമാലകള്‍ ഉയരാമെന്നതില്‍ കടലോര മേഖല ആശങ്കയിലാണ്. ചന്ദ്രന്റെ ആകര്‍ഷണം മൂലം ജലനിരപ്പ് ഉയരുകയും ആഴക്കടലില്‍നിന്നുള്ള തിരമാലകള്‍ തീരത്തേക്ക് എത്തുകയും ചെയ്യുന്നതാണു കടലാക്രമണത്തിന് ഇടയാകുന്നത്. ഏകദേശം 5,000 കിലോമീറ്റര്‍ അകലെനിന്ന് ആരംഭിക്കുന്ന രാക്ഷസ തിരമാല നാളെ കേരള തീരത്ത് ആഞ്ഞടിച്ചേക്കാമെന്നാണു മുന്നറിയിപ്പ്.
നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷനോഗ്രഫിക്‌സ് പുന്നപ്ര കടപ്പുറത്തു നടത്തിയ പരിശോധനയില്‍ വേലിയേറ്റ സമയത്തു ജലനിരപ്പ് 20 സെന്റിമീറ്റര്‍ ഉയര്‍ന്നതായും വേലിയിറക്ക സമയത്തു 30 സെന്റിമീറ്റര്‍ ഉള്ളിലേക്കു വലിഞ്ഞതായും കണ്ടെത്തി. നാളെയും വെള്ളിയാഴ്ചയും ശക്തമായ തിരകള്‍ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് ഇന്‍കോയിസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സൂപ്പര്‍ മൂണ്‍ പ്രതിഭാസം ആരംഭിക്കുന്ന ഇന്നലെ തിരമാലകളുടെ ഗതിയില്‍ കാര്യമായ മാറ്റം ദൃശ്യമായില്ല.
ഭൂമിയോട് 3,56,877 കിലോമീറ്റര്‍ അടുത്തു നില്‍ക്കുന്ന ചന്ദ്രനെ കൂടുതല്‍ വലുപ്പത്തിലും കൂടുതല്‍ തിളക്കത്തിലും കാണാമെന്നതാണു സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന്റെ പ്രത്യേകത.
പ്രത്യക്ഷത്തില്‍ ഇല്ലെങ്കിലും ഭൂമിയില്‍ വലുതും ചെറുതുമായ ഒട്ടേറെ മാറ്റങ്ങള്‍ സൂപ്പര്‍മൂണ്‍ വഴി ഉണ്ടായതായി ശാസ്ത്രലോകം വിലയിരുത്തുന്നു. കുറെക്കാലം കൂടി ഇതിന്റെ പ്രത്യാഘാതം ഉണ്ടാകാമെന്നും പറയുന്നു. ഒരു പ്രത്യേകതയും ഇല്ലാത്ത സമയത്താണ് നേപ്പാളില്‍ കുലുക്കം എത്തിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























