രോഗികളെ സഹായിക്കാനും രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹെല്‍പ്പ്‌ഡെസ്‌ക്

രോഗികളെ സഹായിക്കാനും രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനുമായിതിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പ്രധാന കവാടത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിക്കുമെന്ന് ആരോഗ്യകുടുംബ ക്ഷേമവകുപ്പു മന്ത്രി വി.എസ്. ശിവകുമാര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള പഴയ ആശുപത്രിബ്ലോക്കിനേയും പുതിയ ഒ.പി. ബ്ലോക്കിനേയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ആകാശ ഇടനാഴിയുടെ (സ്‌കൈവാക്ക്) ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതോടൊപ്പം 90 ലക്ഷംമുടക്കി നവീകരിച്ച KHRWS പേവാര്‍ഡിന്റേയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.
മെഡിക്കല്‍ കോളേജിലെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇന്‍ഫോസിസ് സാക്ഷാത്കരിക്കുന്നത്. ഏറ്റവുംവലിയ സാമൂഹിക പ്രതിബദ്ധത കൂടിയാണ് ഇത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇന്‍ഫോസിസ് ഈ ഇടനാഴി സ്ഥാപിക്കുന്നത്.
80 കോടിമുടക്കി എസ്.എ.റ്റി.യുടെ പുതിയ ബ്ലോക്കിന്റെ പണി തുടങ്ങിക്കഴിഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രി ക്യാഷ്യാലിറ്റിയുടെ നവീകരണ പ്രവര്‍ത്തനങ്ങളും ആധുനിക മോര്‍ച്ചറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ തുടങ്ങും.എല്ലാംതന്നെ ഈ മന്ത്രിസഭയുടെ കാലത്ത്തന്നെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ 4 കോടിയോളം രൂപ ചെലവഴിച്ചാണ് ഈ കോറിഡോര്‍ നിര്‍മ്മിക്കുന്നത്. ഇന്‍ഫോസിസിന്റെ കേരളത്തിലെ ആദ്യത്തെ ബൃഹദ് പദ്ധതിയാണ്. 100 മീറ്ററിലധികം നീളത്തില്‍ ഇരു ബ്ലേക്കുകളിലേയും ഒന്നാം നിലയേയും രണ്ടാം നിലയേയും പരസ്പരം ബന്ധിപ്പിച്ചു കൊണ്ടാണ് 2 ഇടനാഴികള്‍ നിര്‍മ്മിക്കുന്നത്.
120 ദിവസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.തിരക്കേറിയ റോഡ് മുറിച്ചുകടന്ന് നിരന്തരം യാത്ര ചെയ്യേണ്ടിവരുന്ന രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഈ ഇടനാഴി ആശ്വാസമാകും.
അഡ്വ.എം.എ. വാഹിദ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫോസിസ് കേരളഡെവലപ്‌മെന്റ് മേധാവി സുനില്‍ജോസ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ തോമസ്മാത്യു, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























