നീലക്കുറിഞ്ഞി വിപ്ലവത്തെ പറിച്ചെറിഞ്ഞ് യൂണിയനുകള്‍, തോട്ടം തൊഴിലളിസമരം ഏറ്റെടുത്ത് യൂണിയനുകള്‍, 500 വേതനത്തില്‍ തട്ടി തോട്ടം മേഖല സ്ഥംഭനത്തില്‍

മൂന്നാറില്‍ വിരിഞ്ഞ നീലക്കുറുഞ്ഞി വിപ്ലവത്തെ പറിച്ചറിഞ്ഞ തൊഴിലാളി യൂണിയനുകള്‍ തോട്ടം സമരം ഏറ്റെടുത്തു. തോട്ടം മേഖലയിലെ കൂലി 500 രൂപയാക്കണമെന്ന ആവശ്യത്തില്‍ യൂണിയനുകള്‍ ഉറച്ചു നില്‍ക്കുകയാണ്. ഇതിന്റെ ഭാഗമായി പണിമുടക്ക് ഇന്നും തുടരും. കഴിഞ്ഞ ദിവസം സമരം ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച വീണ്ടും അലസി. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന യോഗത്തിലും കൂലി വിഷയത്തില്‍ തീരുമാനമായില്ല. കുറഞ്ഞ ദിവസവേതനം 500 രൂപയാക്കണമെന്ന ആവശ്യത്തില്‍ തൊഴിലാളി യൂണിയനുകളും അതിനു കഴിയില്ലെന്ന നിലപാടില്‍ തോട്ടമുടമകളും ഉറച്ചുനിന്നതോടെയാണു യോഗം പരാജയപ്പെട്ടത്.
സമരം തുടരുമെന്നു യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.മന്ത്രിമാരായ ഷിബു ബേബിജോണിന്റെയും ആര്യാടന്‍ മുഹമ്മദിന്റെയും അധ്യക്ഷതയില്‍ ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി തോട്ടമുടകളുമായും യൂണിയന്‍ നേതാക്കളുമായും പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമവായത്തിലെത്തിയില്ല. ഇതേത്തുടര്‍ന്ന് വിഷയം ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിന്റെ പരിഗണനക്കു വിടാന്‍ തീരുമാനിച്ചതായി മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. തോട്ടമുടമകള്‍ ഉന്നയിച്ച വിഷയങ്ങളും ഇന്നലെ മന്ത്രിസഭാ ഉപസമിതി ഉന്നയിച്ച നിര്‍ദേശങ്ങളും മന്ത്രിസഭ ചര്‍ച്ച ചെയ്യും. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയുടെ അടുത്ത യോഗം.
മൂന്നാറിലെ സ്ത്രീ തൊഴിലാളികളാണ് 500 രൂപയെന്ന് ആവശ്യവുമായി വേറിട്ടൊരു സമരം നയച്ചത്. പെണ്‍ങ്കള്‍ ഒരുമ അംഗീകൃത ട്രേഡ്‌യൂണിയനുകളെ അകറ്റിനിര്‍ത്തി തുടങ്ങിയ സമരം വന്‍വിജയമയിരുന്നു. പിന്ന സമരം ഏറ്റെടുത്ത യൂണിയനുകള്‍ സ്ത്രീ തൊഴിലാളികളുടെ ഇടയില്‍ വിള്ളള്‍ വീഴ്ത്തി നേതൃത്വം ഏറ്റെടുക്കുകയായിരുന്നു.
തോട്ടമുടമകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങളും 2011 ല്‍ പ്ലാന്റേഷന്‍ സ്റ്റഡി കമ്മിറ്റി സമര്‍പ്പിച്ച ശിപാര്‍ശകളും പഠിക്കാന്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, തൊഴില്‍ സെക്രട്ടറി, വ്യവസായ സെക്രട്ടറി, റവന്യു സെക്രട്ടറി, കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചു. ഈ സമിതി നിയമ സെക്രട്ടറിയുമായി കൂടിയാലോചിച്ചു വേണ്ടിവന്നാല്‍ നിയമഭേദഗതി അടക്കമുള്ള കാര്യങ്ങളില്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കുമെന്നും മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു.
കുറഞ്ഞ കൂലി 500 രൂപയെന്നതില്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന നിലപാടില്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍, ഉല്‍പ്പാദനം കൂട്ടി അതിനനുസൃതമായി നേരിയ വര്‍ധന കൂലിയില്‍ വരുത്താമെന്നായിരുന്നു തോട്ടമുടമകളുടെ വാദം.
കൂലി 500 രൂപയായി ഉയര്‍ത്തിയാല്‍ ഒരു കിലോ തേയില ഉല്‍പ്പാദിപ്പിക്കുമ്പോള്‍ 115 രൂപയുടെ നഷ്ടമാണു സംഭവിക്കുന്നത്. അതു താങ്ങാനാവില്ല. ഇപ്പോള്‍ തന്നെ കൂലിയും മറ്റാനുകൂല്യങ്ങളുമെല്ലാം ചേര്‍ത്ത് 500 രൂപയോളം തൊഴിലാളികള്‍ക്കു ലഭിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. തേയില, ഏലം അടക്കമുള്ള തോട്ടവിളകളുടെ വില വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടരുമ്പോള്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പലതവണ കൂലി കൂട്ടിയിരുന്നു. ഇടതു സര്‍ക്കാരിന്റെ കാലത്ത് 20 ശതമാനം കൂലി വര്‍ധിപ്പിച്ചപ്പോള്‍ ഈ സര്‍ക്കാര്‍ വന്നശേഷം രണ്ടുതവണകളായി 40 ശതമാനമാണു കൂട്ടിയതെന്നും ഉടമകള്‍ പറഞ്ഞു.
എന്നാല്‍, തൊഴിലുടമകളുടേത് നിഷേധാത്മക നിലപാടാണെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തിനു മുമ്പായി മന്ത്രിസഭാ ഉപസമിതിയും ചേര്‍ന്നിരുന്നു. ഉപസമിതി അംഗങ്ങളായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും അടൂര്‍ പ്രകാശും യോഗത്തിനെത്തിയില്ല. ഉറപ്പായും പങ്കെടുക്കേണ്ട റവന്യുമന്ത്രി ഉപസമിതിയോഗത്തില്‍ നിന്ന് വിട്ടുനിന്നതു പ്രതിഷേധാര്‍ഹമാണെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























