വീട് സ്വര്‍ണക്കടയാക്കിയ ഹാജിയാര്‍ക്ക് കിട്ടിയത് ഉഗ്രന്‍പണി, വീട് കുത്തിത്തുറന്ന് 500 പവനും 50 ലക്ഷം രൂപയുടെ രത്‌നാഭരണങ്ങളും മോഷ്ടാക്കള്‍ കൊള്ളയടിച്ചു

തൃശൂരിലെ പ്രവാസി വ്യവസായിയുടെ പൂട്ടിക്കിടന്ന ആഡംബര വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച 500 പവനും 50 ലക്ഷം രൂപയുടെ രത്‌നാഭരണങ്ങളുമാണ് മോഷ്ടാക്കള്‍ കൊള്ളയടിച്ചത്. ചാവക്കാടിനു സമീപം വടക്കേക്കാട് വെണ്‍മാടത്തില്‍ തടാകം കുഞ്ഞുമുഹമ്മദിന്റെ വീട്ടിലാണ് മോഷണം നടന്നത്. എടക്കര റോഡിലാണ് കുഞ്ഞുമുഹമ്മദ് ഹാജിയെന്ന \'തടാകം\' ഹാജിയുടെ വീട്. രണ്ടു മാസം മുമ്പാണ് വീടിന്റെ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞത്. ദുബായിലെ ജലീല്‍ ട്രേഡേഴ്‌സ് എന്ന ബിസിനസ് സ്ഥാപനത്തിന്റെ ഉടമയായ ഹാജി നാട്ടിലെത്തിയാല്‍ വേലക്കാരടക്കം പത്തോളം പേര്‍ ദിവസേന ജോലിക്ക് ഉണ്ടാകാറുണ്ട്. ഈ ജോലിക്കാരുള്‍പ്പെടെയുള്ളവരെ പൊലീസ് സംശയിക്കുന്നുണ്ട്. എല്ലാവരേയും ചോദ്യം ചെയ്യും. പൊലീസ്‌നായ മണം പിടിച്ചു പിന്‍വശത്തെ ഗേറ്റ് വരെ ഓടി മടങ്ങി വന്നു. വീടിനു പരിസരത്തുനിന്നു സംശയിക്കത്തക്കതായി ഒന്നും ലഭിച്ചിട്ടില്ല. ഇതിന് മുമ്പും സമാനമായ മോഷണ ശ്രമം ഇവിടെ നടന്നിട്ടുണ്ട്. എന്നിട്ടും 500 പവന്‍ സ്വര്‍ണം ഈ വിട്ടീല്‍ പ്രവാസി മലയാളി സൂക്ഷിച്ചുവെന്നത് പൊലീസിനേയും ഞെട്ടിച്ചിട്ടുണ്ട്. ഒന്നരക്കോടി രൂപയുടെ പ്രാഥമിക നഷ്ടമാണു കണക്കാക്കുന്നത്.
വിദേശത്ത് ബിസിനസ്സുകാരായ കുഞ്ഞുമുഹമ്മദ് ഹാജിയും കുടുംബവും ഒരാഴ്ച മുമ്പാണ് നാട്ടില്‍ വന്നശേഷം മടങ്ങിയത്. വീടിന്റെ കാവലിനായി രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കിലും മോഷണവിവരം ഇവര്‍ അറിഞ്ഞില്ലെന്ന് പറയുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ വീടിനോടു ചേര്‍ന്ന് അതേവളപ്പിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. കുഞ്ഞുമുഹമ്മദും കുടുംബവും വിദേശത്തായതിനാല്‍ നഷ്ടമായ വസ്തുക്കളുടെ അന്തിമ മൂല്യം ഇനിയും കണക്കാക്കിയിട്ടില്ല. ഇവിടെ മുന്‍പും മോഷണ ശ്രമം ഇവിടെ നടന്നിട്ടുണ്ട്. ഐ.ജി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലം പരിശോധിച്ചു. ഒരു മുറിയിലുണ്ടായിരുന്ന അലമാരയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്താണ് മുറിക്കുള്ളിലെ ലോക്കര്‍ തുറന്ന് കവര്‍ച്ച നടത്തിയത്. 50 ലക്ഷത്തോളം രൂപ വിലവരുന്ന വജ്രാഭരണങ്ങളും മോഷണം പോയവയില്‍ ഉള്‍പ്പെടുന്നുണ്ട്. മാലകള്‍, വളകള്‍ തുടങ്ങിയവ മോഷണം പോയവയില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് പ്രാഥമിക വിവരം.
ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെ വീട്ടുകാവല്‍ക്കാരനായ മുഹമ്മദാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. വീടിന്റെ പിറകുവശത്തെ വാതില്‍ അടക്കം അഞ്ചു വാതിലുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. കമ്പിപ്പാര ഉപയോഗിച്ച് പുറംവാതില്‍ തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ചാവി ഉപയോഗിച്ചാണ് സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കര്‍ തുറന്നത്. വീടിന്റെ ഉള്‍വശത്തെ കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിലത്രേ.
നാല് ഏക്കറില്‍ ചുറ്റുമതിലോടുകൂടിയ 10,000 ചതുരശ്ര അടിയുള്ള വീടിന്റെ ഔട്ട്ഹൗസില്‍ ജോലിക്കാരനും നേപ്പാളിയായ കാവല്‍ക്കാരനുമായിരുന്നു താമസം. സുരക്ഷയ്ക്കായി 12 അടി ഉയരമുള്ള മതിലുമുണ്ട്. കൃത്യമായ വിവരങ്ങള്‍ അറിയുന്നവരാണ് മോഷണത്തിനു പിറകിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വിദേശത്ത് നിരവധി സ്ഥാപനങ്ങളുള്ള കുഞ്ഞുമുഹമ്മദ് കഴിഞ്ഞ 20നാണ് വിദേശത്തേക്ക് പോയത്. ഇടയ്ക്കിടെ കുഞ്ഞുമുഹമ്മദ് നാട്ടില്‍ വന്നു പോകാറുണ്ട്. കാവല്‍ക്കാരുണ്ടെങ്കിലും ഹാജി സ്ഥലത്തുണ്ടെങ്കില്‍ ഗേറ്റ് തുറന്നിടുകയാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു.
ഇളയമകന്‍ ഗഫൂര്‍, മൂത്തമകന്‍ ഷമീര്‍ എന്നിവര്‍ ഗള്‍ഫില്‍ പഴംപച്ചക്കറി വ്യാപാരം നടത്തുന്ന കുഞ്ഞുമുഹമ്മദ് ഹാജിയുടെ ജലീല്‍ ട്രേഡേഴ്‌സ് കമ്പനിയുടെ എംഡിമാരാണ്. രണ്ടാമത്തെ മകന്‍ സാക്കിര്‍ ലണ്ടനില്‍ ഡോക്ടറാണ്. മൂന്നു പേരുടെയും കുടുംബം കഴിഞ്ഞ പെരുന്നാളിനു നാട്ടില്‍ വന്നിരുന്നു. അന്നു ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കുമ്പോള്‍ ധരിച്ച ആഭരണങ്ങള്‍ വീട്ടിലെ ലോക്കറില്‍ വയ്ക്കുകയായിരുന്നുവെന്നു പറയുന്നു. ഗള്‍ഫിലുള്ള കുഞ്ഞുമുഹമ്മദ് ഹാജിയുടെ ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടാണു പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇവരില്‍നിന്നും മൂന്നു മരുമക്കളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചാല്‍ മാത്രമെ കൃത്യം കണക്കു ലഭിക്കൂ. നഷ്ടം ഇതിലും കൂടാന്‍ സാധ്യതയുണ്ടെന്നു കരുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























