സിപിഎമ്മിനെ നന്നാക്കാന്‍ വെള്ളാപ്പള്ളിയും എസ്എന്‍ഡിപിയും ബിജെപിയിലേക്ക്, പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായുള്ള കൂടിക്കാഴ്ച നാളെ

സിപിഎമ്മിനെയും വിഎസിനെയും ചീത്തപറഞ്ഞ് വെള്ളാപള്ളി നടേഷന്‍ വിമാനം കയറിയത് മോഡിയ്ക്ക് പുതിയ വാഗ്ദാനവുമായി. എസ്എന്‍ഡിപിയില്ലായിരുന്നെങ്കില്‍ വിഎസിനെ സിപിഎം വെട്ടിക്കീറി പട്ടിക്കിട്ടുകൊടുക്കുമായിരുന്നുവെന്നാണ് വെള്ളാപ്പള്ളി നടേഷന്‍ ഇന്നലെ പറഞ്ഞ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടികാഴ്ച നടത്താന്‍ ഡല്‍ഹിയിലേക്ക് തിരിക്കുംമുമ്പ് വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിനെ അതൃപ്തിയില്ലെന്നും ബിജെപിയോട് അയിത്തമില്ലെന്നും ഒരേ സമയം പറയുബോഴും വെള്ളാപള്ളിയുടേയും മകന്റെയും ഡല്‍ഹിയാത്ര ഏറെ പ്രധാന്യത്തോടെയാണ് കേരളത്തിലെ രാഷ്ടീയപാര്‍ട്ടികള്‍ നോക്കികാണുന്നത്. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ധാരണയും നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യവുമെന്നതാണ് ബിജെപി-എസ്എന്‍ഡിപി നേതൃത്വത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയോടെ എല്ലാത്തിനും അന്തിമ രൂപം വരും. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസു എന്നിവരാണ് ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വെള്ളാപള്ളി നാളെ കൂടിക്കാഴ്ച നടത്തും. കൊല്ലത്ത് ആര്‍. ശങ്കര്‍ പ്രതിമ അനാവരണത്തിനായി പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനൊപ്പം കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യും. ബിജെപി കേന്ദ്ര നേതാക്കളുമായുള്ള ചര്‍ച്ചകള്‍ ഇന്നു നടക്കും. എസ്എന്‍ഡിപിയുമായുള്ള ചര്‍ച്ചകള്‍ക്ക് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിമാരായ റാം ലാല്‍, റാം മാധവ്, മുരളീധര്‍ റാവു എന്നിവരെയാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചിട്ടുള്ളത്. വിഎച്ച്പി നേതാവ് അശോക് സിംഗള്‍ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ മധ്യസ്ഥരാകും. വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയാണ് വെള്ളാപ്പള്ളിയെ ബിജെപിയുമായി അടുപ്പിച്ചത്. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിക്കായി വാദമുഖവുമായി പ്രവീണ്‍ തൊഗാഡിയയുടെ അദൃശ്യ സാന്നിധ്യവും ചര്‍ച്ചയിലുണ്ടാകും.
കഴിഞ്ഞ ദിവസം കൊല്ലത്ത് ബിജെപി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി വെള്ളാപ്പള്ളി മുക്കാല്‍ മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. എസ്.എന്‍.ഡി.പി. യോഗത്തിന്റെ മനസിലുള്ള രാഷ്ട്രീയ പാര്‍ട്ടിയും തദ്ദേശ തെരഞ്ഞെടുപ്പും മോദിയുമായുള്ള ചര്‍ച്ചയില്‍ വിഷയമാകും. അമിത് ഷായുമായി നടത്തിയ സംഭാഷണത്തിന്റെ തുടര്‍ച്ചയാകും മോദിയുമായി നടത്തുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























