പകല്‍ ആക്രിപറക്കി വീടുകള്‍ നോക്കി വച്ച് രാത്രിയില്‍ മോഷണം... നാല് യുവതികള്‍ അറസ്റ്റില്‍

പകല്‍ ആക്രി പറക്കി വിവിധ സ്ഥലങ്ങളില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്ന നാല് യുവതികള്‍ അറസ്റ്റില്‍. അറസ്റ്റിലായത് നാടോടികളായ സ്ത്രീകളാണ്. 20വയസ്സിനടുത്ത് പ്രായമുള്ള നാല് സ്ത്രീകളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ വയനാട്, കോഴിക്കോട് സ്വദേശികളാണ്.
എറണാകുളം നഗരത്തിലെ ഒരുവീട്ടില്‍ നിന്ന് 25 ലക്ഷം രൂപ വരുന്ന വസ്തുക്കളാണ് പ്രതികള്‍ മോഷ്ടിച്ചത്. തിരക്കേറിയ ഭാഗത്താണ് വീട്് ഉള്ളതെങ്കിലും സിസി ടിവി ക്യാമറകള്‍ ഇല്ലാത്തതാണ് ഈ വീട് ലക്ഷ്യമിടാന്‍ മോഷ്ടാക്കളെ പ്രേരിപ്പിച്ചത്. 25 ലക്ഷം രൂപയും ആഡംബര വാച്ചും വിദേശകറന്‍സികളുമാണ് ഇവര്‍ കവര്‍ന്നത്.
മോഷണം നടന്ന വീട്ടില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാതിരുന്നത് അന്വേഷണത്തെ സാരമായി ബാധിച്ചു. പിന്നീട് അന്വേഷണ സംഘം ആ വീടിന്റെ പരിസരത്തുള്ള ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് നാടോടികളെ കുറിച്ച് വിവരം ലഭിച്ചത്.
പ്രതികളെ ചോദ്യം ചെയ്തതില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. രാവിലെ മുതല്‍ വൈകിട്ട് വരെ കുട്ടികളുമായി ആക്രി സാധനങ്ങള്‍ ശേഖരിക്കുവാന്‍ എന്ന വ്യാജേന കറങ്ങി നടന്ന് ആളില്ലാത്ത വീടുകള്‍ നോക്കി വെച്ച് മോഷണം നടത്തുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.
ചില വീടുകളില്‍ രാത്രി സമയങ്ങളില്‍ ഇവരോടൊപ്പമുള്ള പുരുഷന്മാരാണ് മോഷണത്തിന് കയറുന്നത്. ആ സമയം ആരെങ്കിലും വീട്ടിനുള്ളില്‍ ഉണ്ടെങ്കില്‍ ആക്രമിക്കാനും മടിക്കില്ല.
സിസിടിവി ക്യാമറ ഉള്ള വീടുകളെ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ്. ആരുമില്ലാത്ത പൂട്ടിക്കിടക്കുന്ന വീടാണെന്ന് മനസ്സിലാക്കാന്‍ എന്തെങ്കിലും അടയാളം ചെയ്ത് വയ്ക്കും.
പിന്നീട് വന്ന് മോഷണം നടത്തുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു. സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കാസര്‍ഗോസ് ബസ്റ്റാന്റിലും നഗരത്തിന്റെ പരിസരപ്രദേശങ്ങളിലും നാടോടി സ്ത്രീകളുടെ കുട്ടികള്‍ അലഞ്ഞ് നടക്കുന്നതായും വാഹനങ്ങളുടെ ഇടയിലൂടെ അപകടമാകുംവിധം ഓടി കളിക്കുന്നതും റിപ്പോര്‍ട്ട് വന്നിരുന്നു.
https://www.facebook.com/Malayalivartha
























