തിരുവനന്തപുരം ബീച്ചിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസ് പീഡനക്കേസിലെ പ്രതിയെ കണ്ടെത്തി

ആര്‍പ്പൂക്കര സ്വദേശിയായ മേസ്തിരി പണിക്കാരനെ കഴിഞ്ഞ 12-നാണ് കാണാതായത്. ഭര്‍ത്താവിനെ കാണാനില്ല എന്നു ചൂണ്ടിക്കാട്ടി ഭാര്യയാണ് ആദ്യം ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ പരാതി നല്കിയത്. അന്നു തന്നെ രണ്ടു കിലോമീറ്റര്‍ അകലെയുള്ള പതിനേഴുകാരിയെ കാണാനില്ല എന്നുള്ള പരാതിയും ഗാന്ധിനഗറില്‍ ലഭിച്ചു.
അന്വേഷണത്തില്‍ രണ്ടുപേരും ഒരുമിച്ചുണ്ടെന്ന് പോലീസിന് അറിവ് കിട്ടി. തിരുവനന്തപുരം, കോഴിക്കോട്, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു ഇവര്‍. തിരുവനന്തപുരം ബീച്ചില്‍ക്കൂടി ഇരുവരും നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയതോടെ പിടിച്ചു പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.
പീഡനക്കേസില്‍ പ്രതിയായ ഭര്‍ത്താവിനെ പോലീസ് സ്‌റ്റേഷനില്‍ വച്ചു ഭാര്യ കണ്ടപ്പോള്‍ ആദ്യം പൊട്ടിക്കരഞ്ഞു. പിന്നെ കരച്ചിലടക്കി. നേരേ ഭര്‍ത്താവിന്റെ അടുത്തു ചെന്നു. \'എന്നാലും എന്നോടിതു വേണ്ടായിരുന്നു\' എന്നു പറഞ്ഞു തീര്‍ന്നതും ഭര്‍ത്താവിന്റെ കരണത്തടിച്ചതും ഒരുമിച്ചായിരുന്നു.
കഴിഞ്ഞ ദിവസം ഗാന്ധിനഗര്‍ സ്റ്റേഷനിലെ പീഡന കേസിലാണ് ഭാര്യ ഭര്‍ത്താവിന്റെ കരണം അടിച്ചുതകര്‍ത്തത്. ഭര്‍ത്താവ് കൊണ്ടുപോയ പെണ്‍കുട്ടിയേക്കാളും സുന്ദരിയായിരുന്നു ഭാര്യ. വീട്ടില്‍ ഇത്രയും സുന്ദരിയിരുന്നിട്ടാണോടാ നീ നാട്ടിലെ പെണ്ണിനെ തേടി പോയതെന്ന പോലീസുകാരുടെ ചോദ്യംകൂടിയാപ്പോള്‍ പ്രതിയുടെ ഭാര്യക്കു ചോര തിളച്ചു. ഇതിനു പിന്നാലെയായിരുന്നു ചോദ്യവും അടിയും.
ഭാര്യയും മക്കളുമുള്ളവര്‍ മറ്റു സ്ത്രീകളുമായി പോകുന്നവര്‍ക്ക് ഇതുതന്നെ വേണമെന്ന് വനിതാ പോലീസുകാരുടെ പിന്തുണ കൂടിയായപ്പോള്‍ സംഗതി കലക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























