വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന് ഹരിതട്രൈബ്യൂണല്‍

വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന് ഉത്തരവ്. ഹരിതട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്ലാന്റ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം പഴയ അവസ്ഥയിലാക്കണമെന്നും ഇതിനായുളള ചെലവ് നഗരസഭ വഹിക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നു. നഗരസഭ പരിധിയില്‍ തന്നെ ഇതിനായി സഥലം കണ്‌ടെത്തണം. ഇതിനായി കര്‍മസമിതി രൂപീകരിക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംയുക്ത സമരസമിതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























