മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

തൃപ്പൂണിത്തുറ ഇരുമ്പനം ശ്മശാനത്തില്‍ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശ്മശാനത്തില്‍ സംസ്‌കരിക്കാനെത്തിച്ച മൃതദേഹം ശുചിമുറിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി കേസ് എടുത്തത്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി വിശദീകരണം തേടി. ഇന്നലെയായിരുന്നു ഇരുമ്പനം ശ്മശാനത്തില്‍ പാതി കത്തിച്ച മൃതദേഹം ജീവനക്കാര്‍ ശുചിമുറിയില്‍ ഉപേക്ഷിച്ച് കടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























