തിരുവനന്തപുരത്തെ ശ്രീകാര്യം എന്‍ജിനീയറിങ് കോളേജിലുണ്ടായ സംഭവത്തിലെ ഒന്നാം പ്രതിയായ ബൈജുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരത്തെ ശ്രീകാര്യം എന്‍ജിനീയറിങ് കോളജില്‍ (സി.ഇ.ടി) ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ച കേസില്‍ ഒന്നാം പ്രതിയായ ബൈജു കെ. ബാലകൃഷ്ണന്(21) ഹൈക്കോടതി ജാമ്യം അനുവദിച്ചു.ആഗസ്റ്റ് 19നാണ് അപകടമുണ്ടായത്. സിവില്‍ എന്‍ജിനിയറിങ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയായ മലപ്പുറം വഴിക്കടവ് കുന്നത്ത് പുല്ലഞ്ചേരി വീട്ടില്‍ തസ്‌നി ബഷീറാണ് മരിച്ചത്. കോളേജിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ കൊണ്ടുവന്ന ജീപ്പ് പെണ്‍കുട്ടിയുടെ മേല്‍ ഇടിക്കുകയായിരുന്നു.
സംഭവശേഷം ഒളിവിലായിരുന്ന ബൈജു പിന്നീട് കീഴടങ്ങി. ജീപ്പ് ഓടിച്ചത് താനാണെന്നും എന്നാല്‍ അപകടം ബോധപൂര്‍വമായിരുന്നില്ലെന്നും ബൈജു പറഞ്ഞിരുന്നു. ജീപ്പിന്റെ ബോണറ്റില്‍ കയറിനിന്ന് മറ്റു വിദ്യാര്‍ഥികള്‍ നൃത്തം ചവിട്ടിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും വിദ്യാര്‍ഥിനി റോഡിന്റെ വശത്തൂടെ നടന്നുപോകുന്നതു കാണാണന്‍ കഴിഞ്ഞില്‌ളെന്നുമായിരുന്നു ബൈജുവിന്റെ മൊഴി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























