സിനിമാ, പരസ്യ ചിത്രങ്ങളുടെ സംവിധായകന്‍ മാത്യുപോള്‍ അന്തരിച്ചു

സിനിമാ, പരസ്യ ചിത്രങ്ങളുടെ സംവിധായകന്‍ മാത്യുപോള്‍ അന്തരിച്ചു. 60 വയസായിരുന്നു. അര്‍ബുദ രോഗം അലട്ടിയിരുന്ന അദ്ദേഹം ചികിത്സയിലായിരുന്ന വെല്ലൂരിലെ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. ആലപ്പുഴ മുഹമ്മ സ്വദേശിയാണ്. വൈകിട്ട് മൃതശരീരം മുഹമ്മയിലെ വസതിയില്‍ എത്തിക്കും. സംസ്‌കാരം നാളെ മൂന്നുമണിക്ക് സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും.
ഏറെ ജനശ്രദ്ധ നേടിയ നിരവധി പരസ്യ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പരസ്യ ചിത്രങ്ങളില്‍ പുതിയ ട്രെന്‍ഡിന് തുടക്കം കുറിക്കാനും അദ്ദേഹത്തിനായിട്ടുണ്ട്.\'അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു\' ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ പരസ്യചിത്രങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
പടയോട്ടത്തിലൂടെ സഹസംവിധായകനായാണ് സിനിമയില്‍ എത്തുന്നത്. ഡോക്യുമെന്ററികളും എടുത്തിട്ടുണ്ട്. കലാമണ്ഡലം കൃഷ്ണന്‍നായരെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് രാഷ്ട്രപതിയുടെ അവാര്‍ഡും കേരളത്തിലെ നദികള്‍ എന്ന ഡോക്യുമെന്ററിക്കു സംസ്ഥാനപുരസ്‌കാരവും നേടിയിട്ടുണ്ട്.
കലാമണ്ഡലത്തില്‍ ചെണ്ട അഭ്യസിച്ച ആദ്യത്തെ െ്രെകസ്തവ സഭാ വിശ്വാസികൂടിയാണ് അദ്ദേഹം. സിറ്റിമാന്‍ ഷര്‍ട്ട്, ആലുക്കാസ്, ആലപ്പാട്, സെന്റ്‌ജോര്‍ജ് കുട തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി പരസ്യം ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























