ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് നിയന്ത്രണ വിട്ട കാര്‍.... ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാര്‍ ആശുപത്രിയില്‍, കാര്‍ യാത്രക്കാര്‍ അമിതവേഗതയിലായിരുന്നെന്ന് നാട്ടുകാര്‍

ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് നിയന്ത്രണ വിട്ട കാര്‍.... ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാര്‍ ആശുപത്രിയില്‍, കാര്‍ യാത്രക്കാര്‍ അമിതവേഗതയിലായിരുന്നെന്ന് നാട്ടുകാര്‍.
നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാര്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരായ കോത്തല വെള്ളാപ്പള്ളില്‍ ജോമോന്‍, ഭാര്യ നിവ്യ, മകന്‍ നിജോ എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 7.15ന് ദേശീയപാതയില്‍ ആലാമ്പള്ളി ജംക്ഷനും ഗവ.ആശുപത്രി പടി ജംക്ഷനും മധ്യേയുള്ള വളവിലായിരുന്നു അപകടം നടന്നത്.പാമ്പാടിയിലേക്കു വന്ന ബൈക്ക് യാത്രക്കാരെ എരുമേലി ഭാഗത്തേക്കു പോവുകയായിരുന്ന കാറാണ് ഇടിച്ചു തെറിപ്പിച്ചത്.
കാര്‍ യാത്രക്കാര്‍ അമിതവേഗത്തിലാണ് വന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ദിശ തെറ്റിച്ചു കയറിയാണ് ബൈക്കില്‍ ഇടിച്ചത്. ദേശീയ പാതയിലേക്കു തെറിച്ചു വീണ ദമ്പതികളെയും മകനെയും നാട്ടുകാര്‍ ഉടന്‍ ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു പ്രഥമ ശുശ്രൂഷ നല്‍കി. കുറച്ചു സമയം ഗതാഗതത്തിന് തടസ്സമുണ്ടായി. പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha