എത്യോപ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ച സംഭവം... ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചി -ജിദ്ദ വിമാന സർവിസ് ഇന്ന് നടത്തും

എത്യോപ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെത്തുടർന്നുണ്ടായ ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചി -ജിദ്ദ വിമാന സർവിസ് ഇന്ന് നടത്തും.
ഈ വിമാനത്തിൽ പോകേണ്ട ഉംറ തീർഥാടകർ അടക്കമുള്ള യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ ഇന്ന് രാവിലെ 11ന് പ്രത്യേക വിമാനം സജ്ജമാക്കി അയക്കുന്നതാണ്.
ജിദ്ദയിൽ കുടുങ്ങിയ കൊച്ചിയിലേക്കുള്ള യാത്രക്കാരെ മടക്കവിമാനത്തിൽ കൊച്ചിയിലെത്തിക്കും. വിമാനം വൈകുന്നേരം 3.55ന് കൊച്ചിയിലെത്തും.
"
https://www.facebook.com/Malayalivartha























