ഭാരതീയ കലാബന്ധു പുരസ്‌കാരം കേരള സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിക്ക്

സ്വരാഞ്ജലിയുടെ ഭാരതീയ കലാബന്ധു പുരസ്‌കാരം കേരള സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിക്ക്. വെള്ളിയാഴ്ച രാവിലെ 9.30ന് വൈ.എം.സി.എ. ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം ഗായകന്‍ കെ.ജെ. യേശുദാസ് സമ്മാനിക്കും. ഒരുലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. സ്വരാഞ്ജലിയുടെയും വൈ.എം.സി.എ.യുടെയും ആഭിമുഖ്യത്തിലുള്ള ദേശഭക്തിഗാന സംഗമവും നടക്കും.
ഭാരതീയ ശാസ്ത്രീയ സംഗീത നൃത്തകലയെയും ജനകീയ കലകളെയും പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും നല്‍കിയ സേവനത്തിനാണ് സൂര്യ കൃഷ്ണമൂര്‍ത്തിക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് സ്വരാഞ്ജലി പ്രസിഡന്റ് പി.ആര്‍. സുകുമാരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























