34 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടുപേരെ മാമ്പ്രയില്‍ പോലീസ് അറസ്റ്റു ചെയ്തു

34 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടുപേരെ മാമ്പ്രയില്‍ പോലീസ് അറസ്റ്റ്‌ചെയ്തു. കല്പകഞ്ചേരി, അമ്പലത്തിങ്ങല്‍ വേരുങ്ങല്‍ റഫീഖ് (30), ചിരുകണ്ടംപറമ്പില്‍ ഹരിദാസന്‍ (40) എന്നിവരെയാണ് എസ്.ഐ ആര്‍. വിനോദും സംഘവും അറസ്റ്റ്‌ചെയ്തത്.
ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. മാമ്പ്രയിലെ പെട്രോള്‍പമ്പില്‍വെച്ച് നോട്ടുകെട്ടുകള്‍ എണ്ണുന്നതിനിടയ്ക്കാണ് ഇവര്‍ പിടിയിലായത്. രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കല്പകഞ്ചേരി, ഇരിങ്ങാവൂര്‍, പുത്തനത്താണി, പാറമ്മലങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ വിതരണംചെയ്യാനുള്ളതായിരുന്നു പണം. ഇതിന്റെ ഉറവിടത്തെപ്പറ്റി പോലീസ് അന്വേഷിച്ചുവരികയാണ്.
അഡീഷണല്‍ എസ്.ഐമാരായ യു.വി. മുരളീധരന്‍, രാജന്‍, ഡേവിഡ് എന്നിവരും സി.പി.ഒമാരായ ഹരിദാസന്‍, സജീഷ്‌കുമാര്‍, സുധീഷ്‌കുമാര്‍, ഉണ്ണിക്കൃഷ്ണന്‍, വിനോദ്, കലാം, ഗിരീഷ്, ദാസന്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ വ്യാഴാഴ്ച തിരൂര്‍ കോടതിയില്‍ ഹാജരാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























