ക്വാറികളുടെ പരിസ്ഥിതി അനുമതി: കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ക്വാറി പ്രവര്‍ത്തനത്തിനു പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്ന നിയമ, ചട്ടവ്യവസ്ഥകളും മുന്‍ കോടതി വിധിയും കര്‍ശനമായി നടപ്പാക്കാന്‍ മൈനിങ് അധികാരികള്‍ക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി. ചട്ടങ്ങള്‍ കാറ്റില്‍പറത്തി പ്രകൃതിവിഭവങ്ങള്‍ അമിതമായി ചൂഷണം ചെയ്യുവാന്‍ അനുവദിക്കരുതെന്നും വികസനത്തിന്റെ പേരില്‍ പരിസ്ഥിതി സംരക്ഷണം ബലികഴിക്കരുതെന്നും കോടതി വ്യക്തമാക്കി.
എറണാകുളം പാറക്കടവു പഞ്ചായത്തില്‍ കറുകുറ്റി, പുളിയനം മേഖലകളിലെ ഏഴു ക്വാറികള്‍ പരിസ്ഥിതി അനുമതിയും പെര്‍മിറ്റുമില്ലാത്ത അവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നു കോടതി നിര്‍ദേശിച്ചു. കറുകുറ്റിയിലെ പരിസ്ഥിതി സംരക്ഷണ ജനകീയ സമിതി സമര്‍പ്പിച്ച ഹര്‍ജിയിലാണു ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ. എം. ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഖനന പദ്ധതി ഇല്ലാതെയും പരിസ്ഥിതി അനുമതി ഇല്ലാതെയും 2014 ജനുവരി 10-ലെ സര്‍ക്കാര്‍ ഉത്തരവിന്റെ ബലത്തില്‍ ഏഴു ക്വാറികള്‍ക്കു പെര്‍മിറ്റ് നല്‍കിയെന്നാരോപിച്ചാണു ഹര്‍ജി. ഓള്‍ കേരള ക്രഷര്‍ ഓണേഴ്‌സ് എറണാകുളം ജില്ലാ അസോസിയേഷനെ കേസില്‍ കക്ഷിചേര്‍ത്തിരുന്നു.
പരിസ്ഥിതി അനുമതിയില്ലാതെ ക്വാറി പ്രവര്‍ത്തനം പാടില്ലെന്ന് \'ഓള്‍ കേരള നദീസംരക്ഷണ സമിതി\' കേസില്‍ ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുണ്ട്. 2005-ലെ ബന്ധപ്പെട്ട ചട്ടത്തിലും പെര്‍മിറ്റിനു മുന്‍പ് പരിസ്ഥിതി അനുമതി വേണമെന്നു വ്യവസ്ഥയുണ്ട്. നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുമ്പോള്‍ മാത്രമാണു പരിസ്ഥിതി സംരക്ഷണം സാധ്യമാകുന്നതെന്നു കോടതി വ്യക്തമാക്കി. \'\'നിയമവ്യവസ്ഥകളും കോടതി വിധികളും മറികടന്ന് ഖനനം അനുവദിക്കുന്നതു പരിസ്ഥിതിക്കു ദോഷം ചെയ്യും. വ്യക്തികളുടെ അവകാശ സംരക്ഷണത്തിനൊപ്പം പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്ത് അനധികൃത ക്വാറിയിങ് നടത്തുന്നവര്‍ക്കു നേരെ സര്‍ക്കാര്‍ കണ്ണടയ്ക്കരുത്.\'\' കോടതി വ്യക്തമാക്കി.
കരിങ്കല്ല്, മെറ്റല്‍ എന്നിവയ്ക്കു കടുത്ത ക്ഷാമം നേരിടുമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമാകുമെന്നും ക്വാറി ഉടമകള്‍ക്കൊപ്പം സര്‍ക്കാരും വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പരിസ്ഥിതി കൂടി മാനിച്ചുള്ള വികസനമാണ് അഭികാമ്യമെന്നു കോടതി പറഞ്ഞു. വരുംതലമുറകള്‍ക്കു വേണ്ടി പരിസ്ഥിതി സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. മറ്റെല്ലാ ക്വാറികളും പരിസ്ഥിതി അനുമതി വാങ്ങി പ്രവര്‍ത്തിക്കുമ്പോള്‍ കുറച്ചു പേര്‍ക്കു മാത്രം ഇളവു പാടില്ലെന്നു കോടതി പറഞ്ഞു. 2005-ലെ ചട്ടപ്രകാരം പരിസ്ഥിതി അനുമതി വാങ്ങി ഖനനം നടത്താന്‍ തടസ്സമില്ലെന്നും ഓര്‍മപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























