ശമ്പളവര്‍ധന : മൂന്നാറില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാരസമരത്തിന് ഒരുങ്ങുന്നു

ശമ്പളവര്‍ധന ആവശ്യപ്പെട്ട് മൂന്നാറിലെ കണ്ണന്‍ദേവന്‍ കമ്പനിയിലെ സ്ത്രീത്തൊഴിലാളികളുടെ കൂട്ടായ്മയായ പെമ്പിളൈ ഒരുമൈ നിരാഹാരസമരത്തിന് ഒരുങ്ങുന്നു. എത്രപേര്‍ നിരാഹാരം കിടക്കുമെന്ന് സ്ത്രീ തൊഴിലാളികള്‍ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും സമരത്തിനെത്തുന്ന എല്ലാവരും നിരാഹാരം കിടക്കാനാണ് സാധ്യതയെന്ന് പോലീസ് കരുതുന്നു.
മൂന്നാര്‍ പോസ്റ്റ് ഓഫീസിനു സമീപത്താണ് പെമ്പിളൈ ഒരുമൈയ്ക്ക് സമരം നടത്താന്‍ പോലീസ് അനുമതി നല്‍കിയിരിക്കുന്നത്. എണ്ണത്തില്‍ കുറവുണ്ടെങ്കിലും കരുത്ത് ചോരാതെയാണ് പെമ്പിളൈ ഒരുമൈയുടെ രണ്ടാം ഘട്ടസമരം ആരംഭിച്ചത്. റോഡ് ഉപരോധമില്ലാതെയായിരുന്നു ഇന്നലത്തെ സമരം. ഇന്നും റോഡ് ഉപരോധിക്കാന്‍ സാധ്യതയില്ലെന്നാണ് പോലീസ് കരുതുന്നത്. ഒരുമിച്ച് സമരം നടത്താമെന്ന അഭ്യര്‍ഥന സ്ത്രീ തൊഴിലാളികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ സമരവേദിയില്‍ അക്രമം അഴിച്ചുവിട്ടിരുന്നു.
സമരത്തിലുള്ള സ്ത്രീകള്‍ക്ക് നേരെ കല്ലേറുമുണ്ടായി. നാല് മാധ്യമപ്രവര്‍ത്തകര്‍ക്കും മൂന്ന് പോലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. അക്രമണം നടത്തിയവരില്‍ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകന്‍ കുണ്ടള എസ്‌റ്റേറ്റ് പുതുക്കടി ഡിവിഷനില്‍ ഗുണശേഖരനെ പോലീസ് ഇന്നലെ അറസ്റ്റുചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























