ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വെളിയം പഞ്ചായത്തിലെ കളപ്പില വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സാമൂഹിക വിരുദ്ധര്‍ കത്തിച്ചതായി പരാതി... പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വെളിയം പഞ്ചായത്തിലെ കളപ്പില വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സാമൂഹിക വിരുദ്ധര്‍ കത്തിച്ചതായി പരാതി.
ശിസ സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കളപ്പില പരുത്തിയറ റോഡില്‍ പുല്ലാഞ്ഞിക്കാട് നിര്‍മിച്ചിരുന്ന ഓഫിസിനാണ് ഭാഗികമായി കത്തിനശിച്ചത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം നടന്നത്. സമീപത്തെ വീട്ടുകാരാണ് ഓഫിസ് കത്തുന്നത് ആദ്യം കണ്ടത്. ഇവര്‍ ഫോണില്‍ വിളിച്ചറിയച്ചതോടെ പാര്‍ട്ടി പ്രവര്‍ത്തകരെത്തി തീ അണച്ചു.
ടിന്‍ ഷീറ്റ് മേഞ്ഞ് തുണി കൊണ്ട് അലങ്കരിച്ച ഓഫിസിലെ 27 പ്ലാസ്റ്റിക് കസേരകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, ടാര്‍പോളിന്‍ എന്നിവ കത്തി നശിച്ചു. പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. കൂടുതല്‍ അന്വേഷണം നടത്തിയാലെ തീപിടിത്ത കാരണം വ്യക്തമാകൂകയുള്ളൂ.
വെളിയം പഞ്ചായത്തിലെ കളപ്പില വാര്‍ഡ് അംഗം ഇന്ദുകല അനിലിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ശിസ സുരേഷിനെ കൂടാതെ യുഡിഎഫ് സ്ഥാനാര്‍ഥി താരാ രാജീവും എന്‍ഡിഎ സ്ഥാനാര്‍ഥി അശ്വതി വിശ്വനാഥുമാണ് ജനവിധി തേടുന്നത്. എല്‍ഡിഎഫിന്റെയും ബിജെപി യുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ പാേസ്റ്റര്‍ പതിച്ചതു സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതായി പൊലീസ് .
"
https://www.facebook.com/Malayalivartha