ചിന്നു പാപ്പുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ആൺ സൃഹൃത്തും തൂങ്ങി മരിച്ചു...!!! കാസർകോട് സ്വദേശി സന്ദേശിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഇൻഫ്‌ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് ആത്മഹത്യ ചെയ്തു . കാസർകോട് ചൗക്കി സ്വദേശി സന്ദേശാണ് വീട്ടിൽ തൂങ്ങി മരിച്ചത്. ചിന്നു പാപ്പുവിന്റെ മരണത്തിന് പിന്നാലെ സന്ദേശ് മാനസിക സമ്മർദത്തിലായിരുന്നു. ആ ആത്മഹത്യയുമായി ബന്ധപ്പെട്ട് സന്ദേശിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെ ഇന്ന് ഉച്ചയോടെയാണ് സന്ദേശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടേത് തൂങ്ങി മരണമെന്നാണ് നേരത്തെ പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴുത്തിൽ ബെഡ് ഷീറ്റ് മുറുകിയതിനെത്തുടർന്ന് ശ്വാസം മുട്ടിയാണ് മരിച്ചത് . ആത്മഹത്യയ്ക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് പിതാവ് ഗംഗാധരന്റെ ആരോപണം . കഴിഞ്ഞദിവസവും വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും സന്തോഷത്തോടെയാണ് ചിന്നു സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനുവരി 25നാണ് അവസാനമായി ആദൂരിലെ വീട്ടിലെത്തിയതെന്നും സന്തോഷത്തോടെയാണ് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ചിന്നുവിന്റെയും യുവാവിന്റെയും മൊബൈൽ ഫോൺ സൈബർ പരിശോധനയ്ക്ക് വിധേയാക്കിയിരുന്നു. ആത്മഹത്യയ്ക്ക് യുവാവ് പ്രേരിപ്പിച്ചിരുന്നോ എന്നതുൾപ്പെടെ അന്വേഷണം നടക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















