Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചതുകൊണ്ടുള്ള വിവാദം; പരസ്യം നിയമവിരുദ്ധമല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍

17 FEBRUARY 2026 01:48 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിന്റെ പുതിയ മദ്യബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാന്‍ പരസ്യം നല്‍കിയത് കൊണ്ടുള്ള വിവാദത്തില്‍ പ്രതികരിച്ച് എക്‌സൈസ് ഹൈക്കോടതിയില്‍. പരസ്യം നല്‍കിയത് പ്രോത്സാഹിപ്പിക്കാനല്ലെന്നും പരസ്യം നല്‍കിയത് മലബാര്‍ ഡിസ്റ്റലറീസാണെന്നും എക്‌സൈസ് ഹൈക്കോടതിയ്ക്ക് മുന്നില്‍ വിശദീകരിച്ചു. പേരിടലിനെതിരായ ഹര്‍ജികള്‍ തള്ളണമെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എക്‌സൈസ് പറഞ്ഞു. മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിനെതിരായി രണ്ട് പൊതുതാത്പര്യ ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തിയ പശ്ചാത്തലത്തിലാണ് എക്‌സൈസ് തങ്ങളുടെ ഭാഗം കോടതിയില്‍ വിശദീകരിച്ചിരിക്കുന്നത്. മുന്‍പ് ബീവറേജസ് കോര്‍പറേഷനും ഹൈക്കോടതിയില്‍ ഇതേ വിഷയത്തില്‍ വിശദീകരണം നല്‍കിയിരുന്നു.

പരസ്യം നിയമവിരുദ്ധമല്ലെന്നാണ് എക്‌സൈസും കോടതിയില്‍ വിശദീകരിച്ചിരിക്കുന്നത്. പരസ്യത്തില്‍ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒന്നുമില്ല. നിലവിലുള്ള ഏതെങ്കിലും ബ്രാന്‍ഡിനെ പ്രോത്സാഹിപ്പിക്കാനും പരസ്യത്തിലൂടെ ശ്രമിച്ചിട്ടില്ല. പുതിയ ബ്രാന്‍ഡിന്റെ പേര് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും എക്‌സൈസ് ഹൈക്കോടതിയില്‍ വിശദീകരിച്ചു. പരസ്യം നല്‍കിയിട്ടില്ലെന്നും നിലവില്‍ മദ്യ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നുമാണ് ബെവ്‌കോ കോടതിയില്‍ നല്‍കിയ വിശദീകരണം.

 

പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു വിജ്ഞാപനം പുറത്തിറക്കിയത്. ബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം നല്‍കുമെന്നായിരുന്നു ബെവ്‌കോ അറിയിച്ചിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (21 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (31 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (49 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (1 hour ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (9 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (9 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (10 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (11 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (13 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (13 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (13 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (13 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (13 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (14 hours ago)

Malayali Vartha Recommends