Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...

16 FEBRUARY 2026 05:12 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥനായ മിഥുൻ റോയിയും എസ്എഫ്ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ നിർണ്ണായക വഴിത്തിരിവ്. സിവിൽ പോലീസ് ഓഫീസർ മിഥുനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത നടപടിയിൽ തെറ്റില്ലെന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട്. ഈ റിപ്പോർട്ട് ഉടൻ തന്നെ സിറ്റി പോലീസ് കമ്മിഷണർക്ക് സമർപ്പിക്കും. കഴിഞ്ഞ ദിവസമാണ് തലസ്ഥാനത്തെ ഷോപ്പിങ് മാളിൽ വെച്ച് എആർ ക്യാമ്പിലെ സിപിഒ ആയ മിഥുൻ റോയിയും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത്. ന്യൂ ഇയർ ദിനത്തിൽ ശംഖുമുഖത്ത് വെച്ച് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ലാത്തിവീശിയതുമായി ബന്ധപ്പെട്ട തർക്കമാണ് മാളിലെ സംഘർഷത്തിന് കാരണമായത്.

സംഭവത്തിൽ മിഥുൻ റോയിക്കും ഒപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീക്കുമെതിരെ പോലീസ് വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയിരുന്നു. എന്നാൽ സംഘർഷത്തിന് തുടക്കമിട്ട എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നിസ്സാര വകുപ്പുകൾ മാത്രമാണ് ചുമത്തിയത് എന്ന ആക്ഷേപം ശക്തമായിരുന്നു. മിഥുൻ ഇടിവള (Knuckle Duster) ഉപയോഗിച്ച് എസ്എഫ്ഐ പ്രവർത്തകരെ നേരിട്ടത് ഗൗരവകരമാണെന്നാണ് പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

പുറത്തുവന്ന ദൃശ്യങ്ങളിൽ, എസ്എഫ്ഐ പ്രവർത്തകർ മാളിൽ വെച്ച് മിഥുനെ പിന്തുടർന്ന് പ്രകോപിപ്പിക്കുന്നത് കാണാം. ഇതിനെ പ്രതിരോധിക്കാൻ മിഥുൻ കൈവശമുണ്ടായിരുന്ന ഇടിവള ഉപയോഗിക്കുകയായിരുന്നു.

ഡ്യൂട്ടിക്കിടയിലെ നടപടിയുടെ പേരിൽ ഒരു ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സിറ്റി പോലീസ് കമ്മിഷണർ കെ. കാർത്തിക് നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും, മിഥുനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിയമപരമായി നിലനിൽക്കുമെന്നാണ് എസിപിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (1 hour ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (11 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (11 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (12 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (13 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (15 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (15 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (15 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (15 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (15 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (15 hours ago)

Malayali Vartha Recommends