കേരളത്തോട് റെയില്‍വേയുടെ അവഗണന: പദ്ധതി നടപ്പാക്കാന്‍ ഉദ്യോഗസ്ഥരില്ല; കേരളത്തിന്റെ റെയില്‍ വികസനം വഴിമുട്ടുന്നു

ഉന്നത ഉദ്യോഗസ്ഥരുടെ തസ്തികകളില്‍ ആളില്ലാതായതോടെ സംസ്ഥാനത്തെ റെയില്‍വേ വികസനം അവതാളത്തിലായി. ചീഫ് അഡ്മിനേസ്‌ട്രേറ്റീവ് ഓഫീസര്‍, ചീഫ് എന്‍ജിനീയര്‍മാര്‍ എന്നിവരില്ലാത്തതാണ് കേരളത്തിലെ റെയില്‍വികസനത്തെ പിന്നോട്ടടിക്കുന്നത്. പ്രധാന തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് പദ്ധതി നിര്‍വഹണത്തെയാണ് ഏറെ ബാധിച്ചിരിക്കുന്നത്. ബജറ്റ് വിഹിതമായ 500 കോടിക്ക് പുറമെ എക്‌സ്ട്രാ ബജറ്ററി റിസോഴ്‌സസ് ( ഇ.ബി.ആര്‍) ഇനത്തില്‍ ലഭിക്കേ 800 കോടി രൂപയും ലഭിക്കുന്നതിന് ഇത് തടസ്സമായിട്ടു ്. ഉന്നത തസ്തികകളില്‍ ആളെ നിയമിക്കണെമെന്നാവശ്യപ്പെട്ട് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് റെയില്‍വേ മന്ത്രാലയത്തെ സമീപിച്ചെങ്കിലും ഇനിയും നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല.
ബജറ്റ് വിഹിതമായി കേരളത്തിന് ഇത്തവണ അനുവദിച്ചത് 500 കോടി രൂപയാണ്. ഇതില്‍ 90 കോടി മാത്രമാണ് ഇതുവരെ ചിലവഴിക്കാനായത്. കൃത്യമായ പദ്ധതികള്‍ രൂപീകരിക്കാത്തതും, എസ്റ്റിമേറ്റ് തയ്യാറാക്കാത്തതുമാണ് പദ്ധതി വിഹിതം ചിലവഴിക്കാന്‍ തടസ്സമായത്. പ്രധാന തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ചെന്നൈയില്‍ നിന്നാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ഇതിനായി ഫയലുകള്‍ ഇപ്പോള്‍ ആഴ്ചയിലൊരിക്കല്‍ ചെന്നൈയില്‍ എത്തിക്കുകയാണ് പതിവ്. ബജറ്റ് വിഹിതത്തിന് പുറമെ പദ്ധതി നിര്‍വഹണത്തിനായി ലഭിക്കുന്ന എക്‌സ്ട്രാ ബജറ്ററി റിസോഴ്‌സസ് ലഭിക്കുന്നതിനാണ് ഇതോടെ പ്രധാനമായും തടസ്സം നേരിടുന്നത്.
കന്യാകുമാരി- തിരുവനന്തപുരം പാത ഇരട്ടിപ്പിക്കലിനുമാത്രമാണ് റെയില്‍വേ ബോര്‍ഡ് ഇതിനോടകം സംസ്ഥാനത്ത് അനുമതി നല്‍കിയിട്ടുള്ളത്. 20.58 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ തുറവൂര്‍-അമ്പലപ്പുഴ പാതയിരട്ടിപ്പിക്കലിന് 22.87 കോടി രൂപ ഇ.ബി.ആര്‍ പ്രകാരം വകയിരുത്തിയിരുന്നു. ചെങ്ങന്നൂര്‍- ചിങ്ങവനം( 70 കോടി), ചിങ്ങവനം -കുറുപ്പുന്തറ( 120 കോടി), കുറുപ്പുന്തറ- മുളന്തുരുത്തി( 25 കോടി), ഹരിപ്പാട് - അമ്പലപ്പുഴ( 55 കോടി), കുമ്പളം -തുറവൂര്‍ ( 90 കോടി), എറണാകുളം- കുമ്പളം( 40 കോടി ) എന്നിവയാണ് ഇ.ബി.ആര്‍ ലഭിക്കേ മറ്റ് പ്രധാന പാതയിരട്ടിപ്പിക്കലുകള്‍. എന്നാല്‍ സാമ്പത്തിക വര്‍ഷം പാതി പിന്നിട്ടിട്ടും ഇവയുടെ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ പോലും റെയില്‍വേയ്ക്ക് കഴിഞ്ഞിട്ടില്ല. പദ്ധതികള്‍ക്കായി പണമുണ്ടെങ്കിലും അത് കൃത്യമായി വിനിയോഗിക്കാന്‍ ഉദ്യോഗസ്ഥരില്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























