തുറമുഖങ്ങളോ വൻകിട നിർമ്മാണങ്ങളോ ഇതുവരെ തീരത്തെ മുറിവേൽപ്പിച്ചിട്ടില്ല; ടൂറിസം ഉൾപ്പെടെയുള്ള സുസ്ഥിര വികസനസാദ്ധ്യതകൾ തീരത്ത് ബാക്കിയുണ്ട്; നീലേശ്വരത്ത് കടലിന് ഇനിയും വികസനത്തിൽ നഷ്ടപ്പെടാത്തൊരു മണൽക്കരയുണ്ടെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ

നീലേശ്വരത്ത് കടലിന് ഇനിയും വികസനത്തിൽ നഷ്ടപ്പെടാത്തൊരു മണൽക്കരയുണ്ട്. കടലിന്റെ ക്ഷോഭം ഏറ്റെടുക്കാനും ശാന്തമാക്കാനും മണൽതീരത്തിനു കഴിയുന്നുണ്ടെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ . അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; നീലേശ്വരത്ത് കടലിന് ഇനിയും വികസനത്തിൽ നഷ്ടപ്പെടാത്തൊരു മണൽക്കരയുണ്ട്....
കടലിന്റെ ക്ഷോഭം ഏറ്റെടുക്കാനും ശാന്തമാക്കാനും മണൽതീരത്തിനു കഴിയുന്നുണ്ട്. ആയിരം കാതങ്ങൾ താണ്ടിവരുന്ന കടലാമകൾക്ക് മുട്ടയിടാൻ കഴിയുന്നുണ്ട്.. നാട്ടുകാർക്ക് മുഴുവനും ആൺ-പെൺ ഭേദമന്യേ എല്ലാ ദിവസവും സായാഹ്നങ്ങളിൽ വന്നു നീണ്ടുനടക്കാനും ഓടാനും കടലിലിറങ്ങാനും അസ്തമയം കാണാനും കഴിയുന്നുണ്ട്.
അവരുടെ മനസ്സിന്റെ ഉള്ളിലെ തിരകളിൽ പലതും ഈ തീരം ശാന്തമാക്കുന്നുണ്ട്.. GDP കണക്കിൽ അതിനു ചിലപ്പോൾ വിലയുണ്ടാവില്ല. തുറമുഖങ്ങളോ വൻകിട നിർമ്മാണങ്ങളോ ഇതുവരെ തീരത്തെ മുറിവേൽപ്പിച്ചിട്ടില്ല. ടൂറിസം ഉൾപ്പെടെയുള്ള സുസ്ഥിര വികസനസാദ്ധ്യതകൾ തീരത്ത് ബാക്കിയുണ്ട്. ചെറിയ റിസോർട്ടുകളും നാടൻ ഹോട്ടലുകളും ഉണ്ട്.. എത്രകാലത്തേയ്ക്ക് എന്നറിയില്ല.
https://www.facebook.com/Malayalivartha