ഞെട്ടലോടെ വീട്ടുകാര്‍...... മതിലും ഗേറ്റും തകര്‍ത്ത് വീട്ടുമുറ്റത്ത് കാട്ടാന..... പൂട്ടിയിട്ടിരുന്ന ഗേറ്റ് കൊമ്പില്‍ കോര്‍ത്ത് വളച്ചു വച്ച നിലയില്‍...മതിലു തകര്‍ത്തെത്തിയ കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട് നായ്‌ക്കെട്ടിയില്‍ ദേശീയപാതയ്ക്ക് സമീപം മതിലും ഗേറ്റും തകര്‍ത്തെത്തിയ കാട്ടാന വീട്ടുമുറ്റത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ശബ്ദം കേട്ടെത്തിയ അയല്‍ക്കാരെയും കാട്ടാന ഓടിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടര മുതലായിരുന്നു കാട്ടാനയുടെ ആക്രമണം.
മറ്റു കൃഷിയിടങ്ങളിലൂടെയെത്തിയ ഒറ്റയാന്‍ ടി. മുഹമ്മദിന്റെ വീട്ടിലേക്കുള്ള വഴിയില്‍ പൈപ്പുകള്‍ ഘടിപ്പിച്ച മതിലാണ് ആദ്യം തകര്‍ത്തതിനുശേഷം ടൈല്‍ പാകിയ വഴിയിലൂടെയെത്തി പൂട്ടിയിട്ടിരുന്ന ഗേറ്റ് കൊമ്പ് ഉപയോഗിച്ച് അകത്തി നീക്കി വച്ചു.
വളഞ്ഞു പോയ ഗേറ്റ് ഒരു വശത്തേക്കു മാറി. മുറ്റത്തേക്കു കയറിയ കാട്ടുകൊമ്പന്‍ വരാന്തക്കരികെ എത്തി. ടി. മുഹമ്മദിന്റെ ഭാര്യ റാഷിദയും ഉമ്മയും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ടുണര്‍ന്ന ഇവര്‍ ആനയെ കണ്ട് ഭയന്നു. തുടര്‍ന്നു പുറത്തേക്കുള്ള മതിലും തകര്‍ത്ത കാട്ടാന സമീപത്തുള്ള കുര്യാക്കോസിന്റെ വീടിനടുത്തെത്തി. ആന വന്നതറിഞ്ഞ് കുര്യാക്കോസും മകനും ടോര്‍ച്ചുമെടുത്ത് പുറത്തെത്തിയിരുന്നു.
അലറിക്കൊണ്ട് കാട്ടാന അവര്‍ക്കു നേരെ തിരിഞ്ഞു. നേരിയ വ്യത്യാസത്തിനാണ് ഇരുവരും കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കാട്ടാനയുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി.
വൈല്‍ഡ് ലൈഫ് വാര്‍ഡനും അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡനും എത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അവര്‍ വരാന്‍ വൈകിയതിനെ തുടര്‍ന്ന് സ്ഥലത്തുള്ള വനപാലകരെ നാട്ടുകാര്‍ തടഞ്ഞു വച്ചു. ആന സ്ഥിരം പ്രശ്‌നക്കാരനാണെന്നും പിടികൂടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അതേസമയം രണ്ടാഴ്ചയിലധികമായി നായ്‌ക്കെട്ടി പ്രദേശത്ത് കാട്ടാന പ്രശ്‌നം അതിരൂക്ഷമാണ്. ഇല്ലിച്ചോട്, നായ്‌ക്കെട്ടി ടൗണ്‍, പുളിമരം, എര്‍ലോട്ട് വയല്‍, അറുപത്തിനാല് എന്നിവിടങ്ങളിലാണ് കാട്ടാനശല്യം കൂടുതലുള്ളത്. നായ്‌ക്കെട്ടിയില്‍ രണ്ടാഴ്ചയായി എത്തുന്നത് വലുപ്പവും ഉയരവും കൂടിയ വലിയ കൊമ്പുകളുള്ള ആനയാണെന്നു നാട്ടുകാര്‍.
"
https://www.facebook.com/Malayalivartha