സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കാൻ ഇത് സഹായിക്കും; ട്വൻ്റി ട്വൻ്റിയും ആം ആദ്മിയും ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ട്വൻ്റി ട്വൻ്റിയും ആം ആദ്മിയും ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ട്വൻ്റി ട്വൻ്റിയും ആം ആദ്മിയും ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കാൻ ഇത് സഹായിക്കും. ഈ പാർട്ടികളുമായി യു.ഡി.എഫ് ഒരു ചർച്ചയും നടത്തിയിട്ടില്ല. കുന്നത്ത്നാട് എം.എൽ.എയെ ഉപകരണമാക്കി കിറ്റെക്സിനെ അടച്ചുപൂട്ടിക്കാനാണ് സി.പി.എം ശ്രമിച്ചത്. അനാവശ്യമായി ഒരു വ്യവസായ സ്ഥാപനം അടച്ചുപൂട്ടാനുള്ള നീക്കത്തെ യു.ഡി.എഫ് അനുകൂലിക്കില്ല.
തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സഭയുടെ സ്ഥാനാര്‍ഥിയാണെന്ന് ഒരു യു.ഡി.എഫ് നേതാവും പറഞ്ഞിട്ടില്ല. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയും മന്ത്രി പി.രാജീവും തമ്മിലുള്ള തര്‍ക്കമാണ് ഈ അവസ്ഥയില്‍ സി.പി.എമ്മിനെ എത്തിച്ചത്. സഭയെ ഇതിനകത്തേക്ക് വലിച്ചിഴച്ചതും സി.പി.എമ്മാണ്. സഭയുടെ സ്ഥാനാര്‍ഥി ആണെന്ന് വരുത്തി തീര്‍ക്കാന്‍ സഭയുമായി ബന്ധമുള്ള സ്ഥാപനത്തെ ദുരുപയോഗം ചെയ്തതും സി.പി.എമ്മാണ്.
സഭയുടെ ചിഹ്നമുള്ള ഫ്‌ളക്‌സിന് മുന്നിലിരുന്ന് പത്രസമ്മേളനം നടത്തിയ മന്ത്രി പി.രാജീവാണ് സഭയെ മനപൂര്‍വം ഇതിനകത്തേക്ക് വലിച്ചിഴച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബാഹ്യ ഇടപെടലുണ്ട്. വാ തുറന്നാല്‍ വര്‍ഗീയ വിഷം തുപ്പുന്ന പി.സി. ജോര്‍ജിനെ കെട്ടിപിടിച്ച് ഉമ്മ വച്ചിട്ട് വന്നയാളാണോ സി.പി.എം സ്ഥാനാര്‍ഥിയെന്നതാണ് ഞങ്ങളുടെ ചോദ്യം. സഭയുടെ പിന്തുണയുള്ള സ്ഥാനാര്‍ഥിയെന്ന് വരുത്തി തീര്‍ക്കാന്‍ ചെയ്ത ശ്രമങ്ങള്‍ പാളിപ്പോയി. വെളുക്കാന്‍ തേച്ചത് പാണ്ടായതിന് പി.രാജീവ് ഞങ്ങളുടെ മെക്കിട്ട് കയറേണ്ട.
https://www.facebook.com/Malayalivartha