പാലക്കാട് സൈലന്റ് വാലി വനത്തില്‍ കാണാതായ വാച്ചര്‍ രാജനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല... . വയനാട്ടില്‍ നിന്നുള്ള ട്രക്കിങ്ങ് സംഘവും തിരച്ചിലില്‍...

പാലക്കാട് സൈലന്റ് വാലി വനത്തില്‍ കാണാതായ വാച്ചര്‍ രാജനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല. വയനാട്ടില്‍ നിന്നുള്ള ട്രക്കിങ്ങ് സംഘവും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
വനം വകുപ്പും പൊലീസും ആദിവാസി വാച്ചര്‍മാരും സംയുക്തമായി മൂന്നാം ദിവസം നടത്തിയ തിരച്ചിലിലും വാച്ചര്‍ രാജനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൂന്നാം ദിവസം തിരച്ചിലിനായി 39 ആദിവാസി വാച്ചര്‍മാരുമുണ്ടായിരുന്നു. അവര്‍ 12 മണിക്കൂര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. 52 പേരടങ്ങുന്ന സംഘം സൈരന്ധ്രി വനത്തില്‍ ഒരു കിലോമീറ്ററോളം ചെങ്കുത്തായ പാറയിടുക്കുകളില്‍ വരെ രാജനായി തിരച്ചില്‍ നടത്തി. മൃഗങ്ങള്‍ താമസിക്കാന്‍ സാധ്യതയുള്ള ഗുഹകളും പരിശോധിച്ചു.
അഗളി പൊലീസ് ബുധനാഴ്ച തന്നെ മാന്‍ മിസിങ്ങിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലയായതിനാല്‍ അത് കേന്ദ്രീകരിച്ചാണ് വനം വകുപ്പ് തിരച്ചില്‍ നടത്തുന്നത്.
കടുവയടക്കം വന്യമൃഗങ്ങള്‍ ഉള്ള സ്ഥലമാണെങ്കിലും ചോരത്തുള്ളികളോ മറ്റുള്ള അടയാളങ്ങളോ അവശേഷിപ്പിക്കാത്തതാണ് വാച്ചറിന്റെ തിരോധനത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. വയനാട്ടില്‍ നിന്ന് എത്തിയ ട്രാക്കിങ്ങ് വിദഗ്ധരും തിരച്ചിലിനിറങ്ങി്. സൈരന്ധ്രി ക്യാമ്പ് ഷെഡിന് സമീപത്ത് നിന്നും മൂന്നാം തിയതിയാണ് രാജനെ കാണാതായത്.
അതേസമയം രാജന് നേരെ, വന്യമൃഗങ്ങളുടെ ആക്രമണം സംശയിക്കുന്നതിനാല്‍ മൃഗങ്ങളുടെ കാല്‍പ്പാടുകളും മറ്റ് അടയാളങ്ങളും പിന്തുടര്‍ന്ന് കണ്ടുപിടിക്കാന്‍ വൈദഗ്ധ്യമുള്ള ട്രക്കിങ് വിദഗ്ധരാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്. രാജന്റെ ചെരുപ്പും ഉടുമുണ്ടും ടോര്‍ച്ചും കണ്ടെത്തിയെങ്കിലും മറ്റ് സൂചനകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. കാണാതായ ദിവസം പ്രദേശത്ത് പെയ്ത കനത്തമഴ മൂലം കാല്‍പ്പാട് അടക്കമുള്ള തെളിവുകള്‍ മാഞ്ഞുപോയിരിക്കാം എന്നാണ് നിഗമനം.
തെരച്ചിലിനായി, സ്‌നിഫര്‍ ഡോഗ്, ഡ്രോണ്‍ അടക്കം സന്നാഹങ്ങളും ഉപയോഗിക്കുന്നുണ്ട്. ഫോറസ്റ്റ് വാച്ചര്‍ പുളിക്കഞ്ചേരി രാജനെ മെയ് മൂന്നിന് രാത്രിയാണ് കാണാതായത്. സൈരന്ദ്രിയിലെ മെസ്സില്‍ നിന്ന് രാത്രി ഭക്ഷണം കഴിച്ച് അടുത്തുള്ള ക്യാംപിലേക്ക് പോയാതാണ് രാജന്‍.
പത്തു വര്‍ഷത്തിലേറെയായി സൈലന്റ് വാലിയില്‍ ജോലി ചെയ്യുന്ന രാജന് കാട്ടുവഴിയെല്ലാം പരിചിതമാണ്. അതിനാല്‍ വനത്തില്‍ കുടുങ്ങിയതാകാമെന്ന് വനംവകുപ്പ് കരുതുന്നില്ല. തിരോധാനത്തിന് കേസെടുത്ത അഗളി പോലീസും അന്വേഷണം തുടരുന്നു.
കടുവ, പുലി തുടങ്ങിയവ ട്രഞ്ച് കടന്നും പലപ്പോഴും വരാറുണ്ടെങ്കിലും ആക്രമണം ഇതുവരെ ഉണ്ടായിട്ടില്ല. ഈ സംഭവം ഇത്തരം ക്യാമ്പ് ഷെഡുകളില്‍ ജോലി ചെയ്യുന്ന വനപാലകരേയും അവരുടെ കുടുംബങ്ങളേയും ആശങ്കയിലാക്കിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha