തൃശൂര്‍ പൂരത്തിന്റെ പൂരവിളംബരം നടന്നു.... കുറ്റൂര്‍ നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറന്ന് നിലപാട് തറയില്‍ പ്രവേശിച്ച ശേഷം മൂന്നു തവണ ശംഖ് മുഴക്കിയതോടെയാണ് പൂരവിളംബരം നടന്നത്, കൊടുംചൂടിനെ അവഗണിച്ച് ആയിരങ്ങള്‍ ഒഴുകിയെത്തി, തിരക്ക് നിയന്ത്രിക്കാന്‍ വന്‍ പോലീസ് സന്നാഹം

തൃശൂര്‍ പൂരത്തിന്റെ പൂരവിളംബരം നടന്നു. കുറ്റൂര്‍ നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറന്ന് നിലപാട് തറയില്‍ പ്രവേശിച്ച ശേഷം മൂന്നു തവണ ശംഖ് മുഴക്കിയതോടെ പൂരവിളംബരം നടന്നു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാറാണ് കുറ്റൂര്‍ നൈതലക്കാവിലമ്മയുടെ തിടമ്പേറ്റിയത്. രാവിലെ എട്ടു മണിയോടെയാണ് എഴുന്നള്ളിപ്പ് തുടങ്ങിയത്.
പത്തരയോടെയാണ് വടക്കുന്നാഥ ക്ഷേത്രത്തില്‍ എത്തിയത്. തൃശൂര്‍ പൂരദിനത്തില്‍ കണിമംഗലം ശാസ്താവിന് വടക്കുന്നാഥ ക്ഷേത്രത്തിലേയ്ക്കു പ്രവേശിക്കാനാണ് തെക്കേഗോപുരവാതില്‍ തുറന്നിടുന്നത്.
പൂരവിളംബരം കാണാന്‍ കൊടുംചൂടിനെ അവഗണിച്ച് ആയിരങ്ങളാണ് എത്തിയിരുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ വന്‍ പൊലീസ് സംഘത്തെയാണ് നിയോഗിച്ചിരുന്നത്. ഇന്നലെ രാവിലെ തിരുവമ്പാടിയിലും പാറമേക്കാവിലും ചമയപ്രദര്‍ശനങ്ങള്‍ക്ക് തുടക്കമായി. ആയിരങ്ങളാണ് ചമയപ്രദര്‍ശനത്തിനെത്തിയത്.
പൂരപ്പിറ്റേന്ന് പുലര്‍ച്ചെ നടക്കുന്ന വെടിക്കെട്ടിനുള്ള ഒരുക്കങ്ങളും തുടരുന്നു. പൂര ദിവസം ഉച്ചയോടെ എട്ട് ഘടക ക്ഷേത്രങ്ങളും വടക്കുന്നാഥനിലെത്തി മടങ്ങും. 11 മണിക്കാണ് കോങ്ങാട് മധുവിന്റെ പ്രമാണിത്വത്തില്‍ ബ്രഹ്മസ്വം മഠത്തില്‍ തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യം.
ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിനു ശേഷം തിരുവമ്പാടി വിഭാഗം വടക്കുന്നാഥനിലെത്തും. രണ്ടരയോടെ ഇലഞ്ഞിച്ചുവട്ടില്‍ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പ്രശസ്തമായ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറും. അഞ്ചു മണിയോടെ പാറമേക്കാവിലമ്മയും തിരുവമ്പാടി ഭഗവതിയും തെക്കെഗോപുരം ഇറങ്ങിയ ശേഷം കുടമാറ്റം നടക്കും. ബുധനാഴ്ച പകല്‍പ്പൂരം ശ്രീമൂലസ്ഥാനത്ത് സമാപിക്കും. അതിന് ശേഷം രണ്ട് ഭഗവതിമാരും ഉപചാരം ചൊല്ലിപ്പിരിയും.
"
https://www.facebook.com/Malayalivartha