തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്... പത്രിക സമര്‍പ്പിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസും... എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്... പത്രിക സമര്‍പ്പിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസും... എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
രണ്ടാം ഇടതുപക്ഷ സര്‍ക്കാരിന്റെ ആദ്യ വിലയിരുത്തല്‍ എന്ന് വിശേഷിപ്പിക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞപ്പോള്‍ ആദ്യം പത്രിക സമര്‍പ്പിച്ചത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്.
സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്, ജോസ് കെ മാണി തുടങ്ങിയവര്‍ക്കൊപ്പം എത്തിയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. 11.45 ഓടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് പത്രിക സമര്‍പ്പിക്കാനെത്തിയത്.
ഹൈബി ഈഡന്‍ എം.പി, ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് എന്നിവരും കൂടെയുണ്ടായിരുന്നു.എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്‍ നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.
https://www.facebook.com/Malayalivartha