ചോദ്യം ചെയ്യൽ തുടരുന്നു... രണ്ട് അന്വേഷണ സംഘവും കാവ്യയുടെ വീട്ടിൽ! പിടിച്ച് നിൽക്കാനാകാതെ കാവ്യയും 'അമ്മയും; നിർണായക വിവരങ്ങൾ പുറത്ത്...

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നത് തുടരുകയാണ്. ദിലീപിന്റെ പത്മസരോവരം വീട്ടിൽ വെച്ചാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത് . നടിയെ ആക്രമിച്ച കേസിലാണ് കാവ്യയെ ആദ്യം ചോദ്യം ചെയ്യുന്നത്. രണ്ടാമത് വധ ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യും. പിന്നീട് രണ്ട് അന്വേഷണ സംഘവും കാവ്യയെ ഒന്നിച്ചു ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിന് കാവ്യ ഹാജരാവാത്ത സാഹചര്യത്തിലാണ് ക്രെെം ബ്രാഞ്ച് വീട്ടിലെത്തിയത്. വധഗൂഡാലോചന കേസിലെ അന്വേഷണ സംഘവും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘവുമാണ് രണ്ട് വാഹനങ്ങളിലായി പത്മ സരോവരം വീട്ടിലെത്തിയത്. കാവ്യയുടെ അച്ഛനും അമ്മയും പത്മ സരോവരം വീട്ടിലുണ്ട്. ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് ഇവരെയും വിളിച്ചു വരുത്തിയതെന്നാണ് സൂചന. ചോദ്യം ചെയ്യൽ ഇനിയും നീട്ടിക്കൊണ്ട് പോവുന്നത് ഉചിതമല്ലെന്ന നിഗമനമാണ് വീട്ടിലെത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
നടിയെ ആക്രമിച്ച കേസിലും വധഗൂഡാലോചന കേസിലും പ്രതിയായ ദിലീപുള്ള വീട്ടിൽ വെച്ച് കാവ്യയെ ചോദ്യം ചെയ്യുന്നത് കേസിനെ ബാധിക്കുമെന്ന് ആദ്യ ഘട്ടത്തിൽ അന്വേഷണ സംഘത്തിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഒന്നിലേറെ തവണ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയിട്ടും വീട്ടിൽ വെച്ചുള്ള ചോദ്യം ചെയ്യലിനേ തയ്യാറാവൂ എന്ന് കാവ്യ വ്യക്തമാക്കിയതിനെ തുടർന്നാണ് ഒടുക്കം പത്മസരോവരെത്തെത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്. തുടരന്വേഷണത്തിൽ ലഭിച്ചിരിക്കുന്ന ഡിജിറ്റൽ തെളിവുകളും ദിലീപിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളും മുൻനിർത്തിയാണ് കാവ്യയിൽ നിന്നും വിവരങ്ങൾ തേടുക. 2017 ൽ കേസിന്റെ ആദ്യ ഘട്ടത്തിൽ സംഭവങ്ങളിൽ കാവ്യയുടെ സാന്നിധ്യം സംശയിക്കാവുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന്റെ പക്കലുണ്ടായിരുന്നില്ല. എന്നാൽ നാല് മാസത്തോളമായി നടന്നു കൊണ്ടിരിക്കുന്ന തുടരന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകൾ പ്രകാരം കേസിലെ നിർണായക വിവരങ്ങൾ കാവ്യക്കറിയാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
https://www.facebook.com/Malayalivartha