ഇടുക്കി - ചെറുതോണി ഡാമുകളില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി; രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ ഡാമുകളില്‍ സന്ദര്‍ശനം അനുവദിച്ച് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍

ചെറിയ ഇടവേളയ്ക്ക് ശേഷം ഇടുക്കി - ചെറുതോണി ഡാമുകളില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിക്കുകയുണ്ടായി. രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ഡാമുകളില്‍ സന്ദര്‍ശനം അനുവദിച്ചിരിക്കുന്നത്. മെയ് 31 വരെയാണ് അനുമതി നൽകിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചാണ് ഈ സൗകര്യമെന്നും മന്ത്രി അറിയിക്കുയും ചെയ്തിട്ടുണ്ട്. മെയ് 9 മുതല്‍ 15 വരെ ജില്ലാതല പ്രദര്‍ശന വിപണന മേളയും സംഘടിപ്പിച്ചിരിക്കുകയാണ്
അതോടൊപ്പം തന്നെ കാല്‍വരി മലനിരകളും, ഹില്‍വ്യൂ പാര്‍ക്കും, അഞ്ചുരുളി, പാല്‍ക്കുളംമേടും, മൈക്രോവേവ് വ്യൂ പോയിന്റും സന്ദര്‍ശിക്കാനും അവസരം ഒരുക്കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ സ്ഥലങ്ങളിലേയ്ക്ക് ട്രക്കിംഗ്, ഇടുക്കി ജലാശയത്തില്‍ ബോട്ടിംഗ് തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുമുണ്ട്.
ഇതുകൂടത്തെ ഇടുക്കി വാഴത്തോപ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ജില്ലാതല പ്രദര്‍ശന വിപണന മേളയും സംഘടിപ്പിച്ചിരിക്കുകയാണ് അധികൃതർ. ഇതിനോടനുബന്ധിച്ച് തന്നെ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 മണിവരെയാണ് ഡാമുകളില്‍ സന്ദര്‍ശിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
അതേസമയം മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്, ഡാമിന് മുകളിലൂടെ ബഗ്ഗി കാറില്‍ സഞ്ചരിക്കുന്നതിന് 8 പേര്‍ക്ക് 500 രൂപയാണ് നിരക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. കാല്‍വരി മലനിരകളും, ഹില്‍വ്യൂ പാര്‍ക്കും, അഞ്ചുരുളി, പാല്‍ക്കുളംമേടും, മൈക്രോവേവ് വ്യൂ പോയിന്റും സന്ദര്‍ശിക്കാനും ഇതോടൊപ്പം അവസരം ഒരുക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha