ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ! അവസാനനിമിഷം ജഡ്ജിയുടെ സംശയം.. അത് പ്രതിഭാഗത്തോട് ചോദിക്കണമെന്ന് പ്രോസിക്യൂഷന്‍... വിചാരണക്കോടതിയില്‍ നാടകീയ രംഗങ്ങള്‍

നടിയെ ആക്രമിച്ച കേസ് നിർണായക നീക്കത്തിലേക്ക് കടക്കുകയാണ്. കേസിലെ തുടരന്വേഷണം മേയ് 30 തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്നത് മറ്റൊരു വാർത്തയാണ് നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കുന്ന പ്രത്യേക വിചാരണക്കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത് . കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സംഭവം. തന്നെ പ്രതിഭാഗത്തിന് സ്വാധീനിക്കാന്‍ കഴിഞ്ഞോയെന്ന് വിചാരണക്കോടതി ജഡ്ജി ചോദിച്ചു. അത് പ്രതിഭാഗത്തോട് ചോദിക്കണമെന്ന് പ്രോസിക്യൂഷന്‍ മറുപടി നൽകി. ഹർജി വിചാരണ കോടതി ഈ മാസം 12 ലേക്ക് മാറ്റി. എതിർ സത്യവാങ് മൂലം പഠിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന പ്രോസിക്യൂഷൻ ആരോപണം നിഷേധിച്ച് കൊണ്ട് 27 പേജുള്ള മറുപടിയാണ് പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചത്.
നേരത്തെ നടിയെ ആക്രമിച്ച കേസിൽ കോടതിയെ സ്വാധീനിക്കാൻ പ്രതിഭാഗം ശ്രമിച്ചെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ പുറത്തു വന്നിരുന്നു. ദിലീപിന്റെ ഫോണിൽ നിന്നും വീണ്ടെടുത്ത ശബ്ദരേഖ, ദിലീപിന് കോടതിയില്‍ നിന്ന് ചോര്‍ന്ന് കിട്ടിയ രേഖകളുടെ ഫോട്ടോകൾ എന്നിവ നേരത്തെ പുറത്തു വിട്ടിരുന്നു. ജഡ്ജിയെ സ്വാധീനിക്കാനായെന്ന് പറയുന്ന ശബ്ദരേഖയിൽ പാവറട്ടി കസ്റ്റഡി കൊലയേക്കുറിച്ചും കേസില്‍ ആരോപണവിധേയനായ എക്‌സൈസ് ഉദ്യോഗസ്ഥന്‍ ജിജു ജോസിനേക്കുറിച്ചും പറയുന്നുണ്ടായിരുന്നു. ദിലീപ് ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയ മുംബൈ ലാബില്‍ നിന്നും പുറത്തായ തെളിവുകളായിരുന്നു ഇവ. ദിലീപിന്റെ കേസ് കൈമാറിയിരിക്കുന്ന കോടതിയിലെ ജഡ്ജി, എക്‌സൈസ് ഉദ്യോഗസ്ഥനായ ജിജുവിന്റെ (ജിജു ജോസ്) ഭാര്യയാണെന്ന് പറയുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം. ലോക്കപ്പ് മര്‍ദ്ദന മരണത്തില്‍ ഏറ്റവും കൂടുതല്‍ ആരോപണം വന്നിരിക്കുന്നത് ജിജുവിനെതിരെയാണെന്ന് ശബ്ദരേഖയില്‍ പറയുന്നു. ദിലീപിന്റെ അഭിഭാഷകനായ 'സന്തോഷിനെ 'അവര്‍' ബന്ധപ്പെട്ടു, നമ്മുടെ ഭാഗത്ത് ആശയക്കുഴപ്പം ഉണ്ടാകരുത്, 'അവരുടെ' ജീവിതത്തേയും ഭാവിയേയും ബാധിക്കുന്ന കാര്യമാണ് എന്ന് പറഞ്ഞു', എന്നിങ്ങനെയെല്ലാം ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കാം. ജഡ്ജിയുമായി ആത്മബന്ധം ഒന്നു കൂടി നിലനിര്‍ത്താന്‍ കഴിഞ്ഞെന്ന് പറഞ്ഞുകൊണ്ടാണ് സംഭാഷണശകലം അവസാനിക്കുന്നത്.
അതേസമയം അതിജീവിതയുടെ പരാതിയില്‍ പ്രതി ദിലീപിന്റെ അഭിഭാഷകര്‍ക്കു ബാര്‍ കൗണ്‍സില്‍ വീണ്ടും നോട്ടീസയയ്‌ക്കും. 15 ദിവസത്തിനകം മറുപടി നല്‍കാനാവശ്യപ്പെട്ട് നേരത്തേ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും പ്രതികരണമുണ്ടായിട്ടില്ല. അതിനാലാണു ഇക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് വീണ്ടും കത്തയയ്‌ക്കുന്നത്. മറുപടി ലഭിച്ചശേഷം അതിന്റെ പകര്‍പ്പ് പരാതിക്കാരിയായ നടിക്കു കൈമാറി മറുപടി തേടും. തുടര്‍ന്നാകും ബാര്‍ കൗണ്‍സില്‍ ഈ വിഷയം ചര്‍ച്ചചെയ്യുക. പ്രഥമദൃഷ്‌ട്യാ ബോധ്യപ്പെട്ടാല്‍, അച്ചടക്ക സമിതിക്കു കൈമാറും. നടിയുടെ പരാതിയില്‍ സീനിയര്‍ അഭിഭാഷകന്‍ ബി. രാമന്‍ പിള്ള, ഫിലിപ്പ് ടി. വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ മറുപടി നല്‍കണമെന്നാണു ബാര്‍ കൗണ്‍സില്‍ നിര്‍ദേശിച്ചത്. ആദ്യം നല്‍കിയ പരാതി ചട്ടപ്രകാരമല്ലെന്നു ബാര്‍ കൗണ്‍സില്‍ അറിയിച്ചതിനെത്തുടര്‍ന്നു നടി പുതിയ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha