ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് സുരേഷ്‌ഗോപിയെ വെട്ടിയത് വി മുരളീധരന്‍, ഇനി ആശ്രയം പ്രധാനമന്ത്രി

ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സുരേഷ് ഗോപിക്ക് നഷ്ടമായി. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ നിര്‍ദ്ദേശപ്രകാരമാണ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും സുരേഷ് ഗോപിയെ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം സികെ പത്മനാഭന് നല്‍കാതിരുന്നതിന് പിന്നിലും വി മുരളീധരന്റെ ഇടപെടലാണ്.
സുരേഷ്‌ഗോപിക്ക് നരേന്ദ്രമോഡി നല്‍കിയതാണ് ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സ്ഥാനമെന്ന് പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ വരാറില്ല. സംസ്ഥാനത്തെ ചില ബിജെപി നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം സുരേഷ് ഗോപിയില്‍ നിന്നും ബയോഡേറ്റാ വാങ്ങുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. മറ്റ് പലരുടെയും കൂട്ടത്തില്‍ സുരേഷിനേയും പരിഗണിച്ചു എന്നേയുള്ളൂ. അതിനിടെയാണ് സുരേഷിന്റെ കാര്യത്തില്‍ മുരളീധരന്‍ ഇടപെട്ടത്. സുരേഷിനാകട്ടെ വി മുരളീധരനുമായി വേണ്ടത്ര ബന്ധവുമില്ലെന്നതും തിരിച്ചടിയായി.
സംസ്ഥാനത്തുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ബിജെപി നേതാക്കളെ പൂര്‍ണമായും ഒഴിവാക്കുന്ന നടപടിയാണ് വി മുരളീധനരന്‍ കാണിക്കുന്നത്. മുരളീധരന്റെ അംഗീകാരമില്ലാതെ ആര്‍ക്കും സ്ഥാനം നല്‍കേണ്ടതില്ലെന്നാണ് നരേന്ദ്ര മോഡിയുടെ തീരുമാനം സംസ്ഥാനത്താകട്ടെ പല നേതാക്കള്‍ക്കും മുരളീധരനുമായുള്ളത് കടുത്ത ശത്രുതയാണ്.
തനിക്ക് സ്ഥാനം ലഭിക്കാത്തതില്‍ ഖിന്നനാണ് സുരേഷ് ഗോപി. അദ്ദേഹം അക്കാര്യം പ്രധാനമന്ത്രിയെ രേഖാമൂലം അറിയിക്കാന്‍ ശ്രമിച്ചേക്കും. ഇനിയും എന്തെങ്കിലും സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയും സുരേഷ്‌ഗോപി പുലര്‍ത്തുന്നുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചാല്‍ മത്സരിക്കാം #െന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഏതു സീറ്റ് എന്ന തര്‍ക്കം ബാക്കിയാവുന്നു. ഒ രാജഗോപാലും ശ്രീധരന്‍പിള്ളയുമായുള്ള ബന്ധമാണ് താരത്തിന് വിനയായി തീര്‍ന്നിരിക്കുന്നത്. വി.മുരളീധരന്‍ തിരുവനന്തപുരത്തുകാരന്‍ അല്ലാത്തതിനാലാണ് സുരേഷിന് അദ്ദേഹവുമായി ബന്ധമുണ്ടാക്കാന്‍ കഴിയാതെ പോയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























