'ഉമാ തോമസ് അത്ര മികച്ച സ്ഥാനാർഥിയാണെങ്കിൽ കോൺഗ്രസ് നേതൃത്വം അവരോടും രാഷ്ട്രീയ കേരളത്തോടും ഇത്ര കാലവും ചെയ്തത് എന്തൊരു ചതിയാണ്!! പി.ടി യുടെ തുടർച്ചയാണ് ഉമാ തോമസ് എന്നല്ലല്ലോ...' യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി രംഗത്ത് എത്തിയിരിക്കുകയാണ്. ഉമാ തോമസ് അത്ര മികച്ച സ്ഥാനാർത്ഥിയാണെങ്കിൽ തന്നെ കോൺഗ്രസ് നേതൃത്വം അവരോടും രാഷ്ട്രീയ കേരളത്തോടും ഇത്ര കാലവും ചെയ്തത് എന്തൊരു ചതിയാണെന്നും സഹതാപവും കണ്ണുനീരും വേണ്ടപ്പോൾ മാത്രം സ്ത്രീകളുടെ നേതൃപാടവം തിരിച്ചറിയുന്ന ആ നാടകത്തോട് തികഞ്ഞ പുച്ഛമാണെന്നും അവർ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുകയുണ്ടായി.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
ഉമാ തോമസ് അത്ര മികച്ച സ്ഥാനാർഥിയാണെങ്കിൽ കോൺഗ്രസ് നേതൃത്വം അവരോടും രാഷ്ട്രീയ കേരളത്തോടും ഇത്ര കാലവും ചെയ്തത് എന്തൊരു ചതിയാണ്!! പി.ടി യുടെ തുടർച്ചയാണ് ഉമാ തോമസ് എന്നല്ലല്ലോ, പി.ടി.ക്കും മേലെയാണ് അവർ എന്നു തെളിയിക്കാൻ കഴിയുമായിരുന്നുവല്ലോ മുൻപേ തന്നെ.
അപ്പോൾ അതൊന്നുമല്ല കാര്യം. സഹതാപവും കണ്ണുനീരും വേണ്ടപ്പോൾ മാത്രം സ്ത്രീകളുടെ നേതൃപാടവം തിരിച്ചറിയുന്ന ആ നാടകത്തോട് തികഞ്ഞ പുച്ഛം. ജയിച്ചാൽ കണ്ണുനീർ ജയിച്ചു എന്നും തോറ്റാൽ കണ്ണുനീർ തോറ്റു എന്നും സമ്മതിക്കാൻ നേതൃത്വം തയ്യാറാകണം.
എസ്.ശാരദക്കുട്ടി.
https://www.facebook.com/Malayalivartha