മഞ്ജുവിനൊപ്പം വരില്ലെന്ന് മീനാക്ഷി പറഞ്ഞു..കാരണം അച്ഛൻ! ഒടുവിൽ ആ സത്യവും പുറത്ത്

ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞപ്പോൾ മീനാക്ഷി തന്നെയാണ് മഞ്ജുവിനൊപ്പം പോകാതിരുന്നതെന്നും അമ്മയ്ക്കൊപ്പം താൻ വരില്ലെന്ന് മീനാക്ഷി ഉറപ്പിച്ച് പറയുകയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
'മീനാക്ഷി ജനിച്ചപ്പോൾ മുതൽ കണ്ടത് ഒന്നും ചെയ്യാതെ വീട്ടിലിരിക്കുന്ന അമ്മയെയാണ്. അതേസമയം അവളുടെ അച്ഛൻ ലോകം മുഴുവൻ ആരാധിക്കുന്ന താരവും. അതുകൊണ്ട് തന്നെ അവളെ സംബന്ധിച്ച് അവളുടെ അച്ഛൻ തന്നെയാണ് ഹീറോ. ആഡംബരത്തിൽ ജീവിക്കുന്ന അച്ഛനൊപ്പം കഴിയാനായിരിക്കും കുഞ്ഞിന് തോന്നിക്കാണുക. ഒരുപക്ഷേ മഞ്ജു മുൻപേ അഭിനയിച്ചിരുന്നുവെങ്കിൽ മീനാക്ഷി ചിലപ്പോൾ അമ്മയ്ക്കൊപ്പം പോയെനെ'.
'കുഞ്ഞുങ്ങൾക്ക് അവരുടെ ആഗ്രഹങ്ങൾ നേടി കൊടുക്കുന്നതാരാണോ അതാണ് അവരുടെ ഹീറോ. മീനാക്ഷിയെ മഞ്ജു കൂട്ടാതിരുന്നതല്ല. അമ്മയ്ക്കൊപ്പം താൻ വരില്ലെന്ന് മീനാക്ഷി ഉറപ്പിച്ച് പറയുകയായിരുന്നു, അത് തനിക്ക് അറിയാം. മഞ്ജു മദ്യപിക്കുമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന അഭിഭാഷകർ മഞ്ജുവിന് കുഞ്ഞുങ്ങളെ ഇഷ്ടമല്ലെന്ന് പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിക്കുന്നതിൽ അത്ഭുതമില്ല'.
'കാവ്യ-ദിലീപ് പ്രണയമോ മഞ്ജുവായുമുള്ള പ്രശ്നങ്ങളോ ഒന്നും തന്നെ നടിയെ നറുറോഡിൽ ആക്രമിക്കാനുള്ള ന്യായീകരണമല്ല. ഒരു പെൺകുട്ടിയോട് ചെയ്യാൻ പാടില്ലാത്തതാണ് നടു റോഡിൽ കാണിച്ചത്. എന്റെ ജീവിതം ഇങ്ങനെയാക്കി എന്ന് കരുതി ഒരു പെൺകുട്ടിയോട് ക്രൂരത കാണിക്കാമോ?'എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്..
എന്നാൽ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്തു കഴിഞ്ഞു . ദിലിപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംംഘം കാവ്യാ മാാധവന്റെ മൊഴിയെടുത്തത്.
എന്നാൽ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുമ്പോൾ ആദ്യം പുറത്തു വരുന്നത് ആരോപണങ്ങൾ കാവ്യ നിഷേധിക്കുന്നുവെന്നാണ് സൂചന. രാവിലെ 11.30-ഓടെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആലുവയിലെ വീട്ടിലെത്തിയത്. കാവ്യാ മാധവന്റെ അമ്മ അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു . ദിലീപ് ഉണ്ടോ എന്നത് വ്യക്തമല്ല.
https://www.facebook.com/Malayalivartha