ഐപിഎസിന്റ കരുത്ത് മൂന്നാറില്‍കാട്ടി മെറിന്‍ജോസഫ്, സ്ത്രീതൊഴിലാളികളെ ആക്രമിക്കാന്‍ ശ്രമിച്ച യൂണിയന്‍നേതാക്കളെ കൈകാര്യം ചെയ്ത മെറിന് കൈയ്യടി

എപ്പോഴും വിവാദങ്ങളാണെങ്കില്‍ ഇന്നലെ മൂന്നാറില്‍ മെറിന്‍ജോസഫ് തന്റെ ഐപിസിന്റെ പവര്‍ പുറത്തെടുത്തു. മൂന്നാറിലെ പെണ്‍ങ്കള്‍ ഒരുമയുടെ സമരവേദിയിലേക്ക് തള്ളിക്കയറാനും ആക്രമണം നടത്താനും ശ്രമിച്ച അംഗീകൃത ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ മെറിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ കരുത്തറിഞ്ഞു. തങ്ങളുടെ സമരം അലങ്കോലമാക്കാനെത്തിയ യൂണിയന്‍ നേതാക്കളെ പോലീസ് അടിടിച്ചോടിച്ചപ്പോള്‍ അതിന് നേതൃത്വം നല്‍കിയ മെറിന്‍ ജോസഫിനെ അഭനനന്ദിക്കാനും തൊഴിലാളികള്‍ മറന്നില്ല.
ആലുവ എഎസ്പിയായിരുന്ന മെറിനെ എംഎല്‍എയൊകൊണ്ട് ഫോട്ടോയെടുപ്പിച്ചതും നിവിന്‍പോളിയോടൊപ്പം ഫോട്ടോയെടുത്തതുമെല്ലാം വിവാദമായപ്പോഴാണ് പക്വതകുറവെന്ന് ആക്ഷേപിച്ച് പോലീസിലെ കുറിച്ച് കൂടുതല്‍ പഠിക്കാനായി തിരുവനന്തപുരത്തേക്ക് വിട്ടത്. അവിടെയും പോലീസുകാരനെ കൊണ്ട് കൂടപിടിപ്പിച്ചതിനെതുടര്‍ന്നാണ് മൂന്നാറിലേക്ക് സ്ഥലം മാറ്റിയത്. ഇങ്ങനെയാണ് തൊഴിലാളി സമരങ്ങള്‍ നടക്കുന്ന ൂന്നാറിലേക്ക് മെറിന്‍ എത്തുന്നത്.
മൂന്നാറിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ മെറിനെ അങ്ങോട്ടേക്ക് അയച്ചത്.ഒന്‍പത് ദിവസത്തോളം മൂന്നാറിനെ സ്തംഭിപ്പിച്ചു റോഡ് ഉപരോധിച്ച് സമരം നടത്തിയ പെമ്പിളൈ ഒരുമൈയെന്ന സ്ത്രീസംഘടനക്കാര്‍ ഇനിയും തെരുവിലിറങ്ങിയാല്‍ അവരെ സ്ത്രീ പൊലിസിനെക്കൊണ്ടു കൈകാര്യം ചെയ്യിക്കുകയെന്ന വ്യക്തമായ ലക്ഷ്യവും മെറിന്റെ നിയമനത്തിനുപിന്നില്‍ സര്‍ക്കാരിനുണ്ടായിരുന്നു.
മെറിന്റെ നിയമനം സര്‍ക്കാര്‍ വ്യക്തമായ ഉദ്ദേശ്യലക്ഷ്യത്തോടെ നടപ്പാക്കിയാതാണെന്ന വിവരം ലഭിക്കുന്നത്. മൂന്നാര്‍ സമരം തൊഴിലാളികളുടെ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍നിന്നും സ്വയം ആവിര്‍ഭവിച്ചതാണെന്നും സമരത്തിന് പിന്നില്‍ മറ്റാരുമില്ലെന്നുമായിരുന്നു ആദ്യദിവസങ്ങളില്‍ മുതല്‍ പൊലിസ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്. മെറിനെ ഉപയോഗിച്ച് സമരക്കാരെ നിലയ്ക്ക് നിര്‍ത്താനും സര്‍ക്കാരിന് പദ്ധതിയുണ്ട്. സമരത്തിന്റെ ആദ്യദിവസങ്ങളില്‍ ഉപരോധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ആളുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുമായിരുന്നു. റോഡുപരോധത്തിന് കേസ് എടുത്തു മുമ്പോട്ടു നീങ്ങിയാല്‍ കേസ് ഭയന്ന് സാധാരണ സ്ത്രീകളില്‍ മിക്കവരും സമരത്തില്‍നിന്നു വിട്ടു നില്‍ക്കും.
ഇനിയൊരു സ്ത്രീ സമരമുണ്ടായാല്‍ പെണ്ണിനെ പെണ്ണിനെക്കൊണ്ടുതന്നെ തല്ലിയൊതുക്കുകയെന്ന തന്ത്രത്തിന് സര്‍ക്കാരും തയാറായി. പുരുഷന്മാരായ പൊലിസുകാര്‍ മുമ്പില്‍നിന്ന് തല്ലിയോടിച്ചാല്‍ അതിന് ദുര്‍വ്യാഖ്യാനങ്ങളും തമിര്‍ക്കിടയില്‍ അസ്വസ്ഥത പടരുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. ഇവയെ മറികടക്കാനാണ് സോഷ്യല്‍ മീഡിയയിലെ ഐപിഎസ് സുന്ദരിക്ക് മൂന്നാര്‍ സൗന്ദ്യരത്തിലേയ്ക്ക് നിയമനം നല്‍കിയത്. ഇന്നലെത്തെ സമരത്തില്‍ അത് ഫലം കണ്ടു തുടങ്ങുകയും ചെയ്തു. റോഡ് തടഞ്ഞവര്‍ക്കെതിരെ കേസുമെടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























