മന്ത്രിസഭായോഗത്തില്‍ തിരുവഞ്ചൂരും അടൂര്‍ പ്രകാശും കൊമ്പുകോര്‍ത്തു

റവന്യു വകുപ്പിന്റെ സ്ഥലം വകുപ്പ് അറിയാതെ വനംവകുപ്പിന്റെ ഭൂമിയാക്കി ഉത്തരവിറക്കിയതിനെതിരെ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തില്‍ വനംവകുപ്പു മന്ത്രിയുമായി രൂക്ഷമായി തര്‍ക്കിക്കേണ്ടി വന്നുവെന്ന് റവന്യൂമന്ത്രി അടൂര്‍പ്രകാശ് വെളിപ്പെടുത്തി. മന്ത്രിസഭയില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങളും തര്‍ക്കവിഷയങ്ങളും രഹസ്യസ്വഭാവമുള്ളതാകയാല്‍ ഒന്നും പുറത്തുപറയാന്‍ പാടില്ലെങ്കിലും പൊതുജനങ്ങള്‍ അറിയാനായി ഇക്കാര്യം താന്‍ വെളിപ്പെടുത്തുകയാണെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. വനംമന്ത്രിയുടെ ഈ നിലപാടിനെതിരെ ജനങ്ങള്‍ക്ക് വേണ്ടിയാണ് തര്‍ക്കിക്കേണ്ടി വന്നതും ഇത് പുറത്തുപറയേണ്ടി വന്നിരിക്കുന്നതുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
റവന്യൂവകുപ്പിന്റെ ഒരു തുണ്ടു ഭൂമി പോലും വനംവകുപ്പിന് കൈമാറാന്‍ അനുവദിക്കില്ല. വനത്തിനോട് ചേര്‍ന്നു കിടക്കുന്ന റവന്യൂഭൂമി തങ്ങളുടെ ഭൂമിയാണെന്ന് പറഞ്ഞ് റവന്യൂമന്ത്രിപോലും അറിയാതെ വനംവകുപ്പ് ഉത്തരവിറക്കിയിരുന്നുവെന്നും മന്ത്രിസഭയില്‍ വന്നപ്പോഴാണ് ഇക്കാര്യം തങ്ങള്‍ അറിഞ്ഞതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഇത് അനുവദിക്കാനാവില്ല. ഭൂരഹിതരമായ പാവപ്പെട്ടവര്‍ക്ക് കൊടുക്കാനുള്ളതാണ് റവന്യൂഭൂമി. ഇത് വനംവകുപ്പ് സൂത്രത്തില്‍ സ്വന്തമാക്കിയിരിക്കുകയാണെന്നും ഇത് സമ്മതിക്കില്ലെന്നും ശക്തമായി ഇനിയും എതിര്‍ക്കുമെന്നും അടൂര്‍പ്രകാശ് തുറന്നടിച്ചു.
പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഇത്തരം ഭൂമികള്‍ വനംവകുപ്പ് സ്വന്തമാക്കുന്നതിനെതിരെയാണ് താന്‍ നിലപാട് വ്യക്തമാക്കിയത്. വേദിയിലിരുന്ന മന്ത്രി സി.എന്‍. ബാലകൃഷ്ണനെ ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് താന്‍ വനംവകുപ്പു മന്ത്രിയുമായി വാക്കേറ്റത്തിലേര്‍പ്പെട്ടതെന്നും മന്ത്രി സി.എന്‍. എല്ലാറ്റിനും സാക്ഷിയാണെന്നും അടൂര്‍പ്രകാശ് കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























