ബാര്‍ കോഴ: വിജിലന്‍സിനെതിരേ വീണ്ടും കോടതി

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെതിരേ വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ല. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുകയോ തുടരന്വേഷണത്തിനു ഉത്തരവിടുകയോ ഡയറക്ടര്‍ക്ക് ചെയ്യാമെന്നും വാദത്തിനിടെ തിരുവനന്തപുരം വിജിലന്‍സ് കോടതി നിരീക്ഷിച്ചു.
അതിനിടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി സുഗേശനെ പ്രോസിക്യൂഷന്‍ കോടതിയില്‍ തള്ളിപ്പറഞ്ഞു. കേസില്‍ തെളിവില്ലാതിരുന്നിട്ടും പ്രോസിക്യൂഷന്‍ നടപടിയുമായി എസ്പി മുന്നോട്ടുപോയി. സുകേശന്റെ നടപടികളില്‍ പൂര്‍ണതൃപ്തിയില്ലെന്നും പൂര്‍വചരിത്രം പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിശ്വാസമില്ലെങ്കില്‍ സുകേശന്‍ എന്തിനു തുടരുന്നുവെന്നായിരുന്നു കോടതിയുടെ മറുചോദ്യം.
പ്രതിഭാഗം ഇക്കാര്യം ഉന്നയിച്ചെങ്കില്‍ മനസിലാക്കാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ രേഖകള്‍ സ്വകാര്യ അഭിഭാഷകര്‍ക്ക് നല്കി വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം സ്വീകരിച്ചത് തെറ്റായിപ്പോയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ സമ്മതിച്ചു. വിജിലന്‍സ് ഡയറക്ടര്‍ ആരോപണവിധേയരെ സംരക്ഷിക്കുന്ന തരത്തില്‍ നിലപാടെടുത്തതിനെ കോടതി ഇന്നും രൂക്ഷമായി വിമര്‍ശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























