വിഎസിനെ പിന്തുണയ്ച്ച് കോടിയേരി, വിഎസ് അച്യുതാനന്ദന്‍ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടിന് വെള്ളാപ്പള്ളി മറുപടിപറയണമെന്നും കോടിയേരി

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉന്നയിച്ച സാമ്പത്തിക ക്രമക്കേട് ആരോപണത്തെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വി.എസിന്റെ് ആരോപണങ്ങള്‍ കൃത്യമായ തെളിവുകളോടെയാണ്. എസ്.എന്‍ ട്രസ്റ്റിലെ നിയമനങ്ങള്‍ക്കും വിദ്യാര്‍ത്ഥി പ്രവേശനത്തിനും വെള്ളാപ്പള്ളി നടേശന്‍ വാങ്ങിയ കോഴയുടെ കണക്ക് വെളിപ്പെടുത്തണമെന്ന് കോടിയേരി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് കോടിയേരി ആവശ്യപ്പെട്ടത്.
സമ്പന്നരുടെ താല്‍പര്യം മാത്രം സംരക്ഷിക്കാനാണ് എസ്.എന്‍.ഡി.പിക്കും മുസ്ലീം ലീഗിനും താല്‍പര്യം. അതുകൊണ്ടുതന്നെ അവരും സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിനു കൂട്ടുനില്‍ക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
ഗുജറാത്തിലെ പട്ടേല്‍ സംവരണ സമരത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണ്. സംവരണം അട്ടിമറിക്കാനുള്ള ആര്‍.എസ്.എസിന്റെ് ഗൂഢാലോചനയാണ് ഇതിനു പിന്നില്‍. മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കും നിശ്ചിത ശതമാനം സംവരണം നല്‍കണമെന്നാണ് സി.പി.എമ്മിന്റെ നിലപാട്. സ്വകാര്യ മേഖലയിലും പട്ടികജാതി പട്ടിക വര്‍ഗ സംവരണം നടപ്പാക്കണം. ന്യൂനപക്ഷ വിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കുകയാണ് ആര്‍.എസ്.എസിന്റെ ലക്ഷ്യം.
സംവരണ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്നതിനും ബഹുജന പിന്തുണ നേടുന്നതിനുമായി ഈ മാസം ഒമ്പതിന് എല്‍.ഡി.എഫ് സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലങ്ങളില്‍ ബഹുജന ധര്‍ണ നടത്തും.മീറ്റര്‍ റീഡിംഗിലെ അവ്യക്തത പരിഹരിക്കാന്‍ വൈദ്യുതി വകുപ്പ് തയാറാകണം. സര്‍ക്കാര്‍ തോട്ടം ഉടമകളുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത്. ബാര്‍ കേസില്‍ വിജിലന്‍സ് ഡയറക്ടറുടെ ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ആയുസ്സ് നീട്ടാന്‍ വേണ്ടി മാത്രമാണെന്നും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























