ഇനിയും പാവപ്പെട്ട രോഗികള്‍ക്ക് വേണ്ടി സഹായങ്ങള്‍ ചെയ്യുമെന്ന് ടി.എന്‍.സീമ

ഇനിയും പാവപ്പെട്ട രോഗികള്‍ക്ക്‌വേണ്ടി സഹായങ്ങള്‍ ചെയ്യുമെന്ന് ടി.എന്‍. സീമഎംപി. തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ 3 വെന്റിലേറ്ററുകളുടേയും 2 ഡിഫിബ്രിലേറ്ററുകളുടേയും പ്രവര്‍ത്തനോദ്ഘാടനവും എസ്.എ.ടി ആശുപത്രിയിലെ ക്രഷിന്റെ നിര്‍മ്മാണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ടി.എന്‍. സീമ. എം.പി. ഫണ്ടില്‍ നിന്നും 35 ലക്ഷംരൂപ വിനിയോഗിച്ചാണ് തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ 3 വെന്റിലേറ്ററുകളും 2 ഡിഫിബ്രിലേറ്ററുകളുംവാങ്ങിച്ചത്.
എസ്എടിയിലെ സ്ത്രീകളുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററില്‍ പുതുതായി ഒരു അനസ്തീഷ്യ ടേബിള്‍ വാങ്ങാനുള്ള അനുമതിയും എംപി പ്രഖ്യാപിച്ചു.
ഒരു ജന പ്രതിനിധി എന്ന നിലയില്‍ നിരവധി ആവശ്യവുമായി പലരും തന്നെ സമീപിക്കാറുണ്ടെന്ന് ടിഎന്‍ സീമ പറഞ്ഞു. എന്നാല്‍ അക്കാര്യത്തിലെല്ലാം സ്വതന്ത്രമായ നിലപാടെടുക്കാന്‍ പാര്‍ട്ടി പൂര്‍ണസ്വാതന്ത്ര്യം തന്നിട്ടുണ്ടെന്ന് എം.പി. വ്യക്തമാക്കി. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലാണ് മുന്‍ഗണ നല്‍കുന്നത്.
ഒരുദിവസം ആര്‍.സി.സി.യില്‍ വന്നാല്‍ നമ്മുടെ എല്ലാ അഹങ്കാരവും തീരും. ആശുപത്രിയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ വരാറുണ്ടെങ്കിലും ഇവിടത്തെ ജനത്തിരക്കിന് കാരണം ജനങ്ങള്‍ക്ക് ഈ സ്ഥാപനത്തോടുള്ള വിശ്വാസമാണെന്നുംഎം.പി. പറഞ്ഞു.
ടി.എന്‍.സീമയുടെ നിര്‍ബന്ധ പ്രകാരം അവ വാങ്ങിയ ഉടനേ, അവയുടെ ഉദ്ഘാടനത്തിന് മുമ്പ് തന്നെ രോഗികള്‍ക്കായി ഉപയോഗിച്ചു തുടങ്ങി. ഇതുവരെ അത്യാസന്നരായ 15 രോഗികള്‍ക്കാണ് ഈ അത്യാധുനിക ഉപകരണങ്ങള്‍ മൂലം ജീവന്‍ തിരിച്ചുകിട്ടിയത്.
സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ കാത്തിരുപ്പുകാര്‍ക്കായി ഒരുകാരുണ്യ ഹോം ആരംഭിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ഐഎഎസ് പറഞ്ഞു. ആശുപത്രിയില്‍ വരുന്ന കൂട്ടിരുപ്പുകാരുടെ സാധനങ്ങള്‍ വയ്ക്കാനുള്ള ക്ലോക്ക്‌റൂമും പരിഗണനയിലുണ്ട്. ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ വണ്‍വേറോഡ് നിര്‍മ്മിക്കുന്നതുള്‍പ്പെടെയുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വരികയാണെന്നും കളക്ടര്‍ പറഞ്ഞു.
ഇതോടൊപ്പം ടി.എന്‍.സീമയുടെ എംപി ഫണ്ടില്‍ നിന്നും 5 ലക്ഷംരൂപ വിനിയോഗിച്ച് റെയില്‍വേയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനുള്ള റെയില്‍വേ കിയോസ്‌കുകള്‍ റീജ്യണല്‍ കാന്‍സര്‍ സെന്ററിലും മെഡിക്കല്‍ കോളേജിലും സ്ഥാപിച്ചതിന്റെ ഉദ്ഘാടനവും നടന്നു.
റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ സുനില്‍ ബാജ്‌പേയ് ചടങ്ങില്‍ മുഖ്യാഥിതിയായിരുന്നു.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ്മാത്യു, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാസ്, എസ്എടി സൂപ്രണ്ട് ഡോ. നന്ദിനി വി.ആര്‍, മുന്‍ സൂപ്രണ്ട് ഡോ. കെ.ഇ. എലിസബത്ത്, കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാര്‍, ആശുപത്രി വികസന സമിതി അംഗങ്ങളായ ഡി.ആര്‍. അനില്‍കുമാര്‍, മണ്‍വിള രാധാകൃഷ്ണന്‍, പോങ്ങുംമൂട് വിക്രമന്‍, എന്നിവര്‍ ചങ്ങില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























