ജീപ്പ് നിയന്ത്രണം വിട്ട് പുഴയിലേക്കു മറിഞ്ഞ് യുവാവിനെ കാണാതായി

നിയന്ത്രണം വിട്ട ജീപ്പ് കല്ലാര്‍ പുഴയിലേക്കു മറിഞ്ഞ് ഒരാളെ കാണാതായി. ഒരാള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. കല്ലാര്‍ ചെരുവിളപുത്തന്‍ സി.ബി. സുരേന്ദ്രനെ (കൊച്ചുകുട്ടന്‍ 38)യാണു കാണാതായത്. കല്ലാര്‍ പുത്തന്‍പുരയ്ക്കല്‍ അനീഷാ(32)ണ് പരുക്കുകളോടെ രക്ഷപ്പെട്ടത്.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെയായിരുന്നു അപകടം. പതിനഞ്ചില്‍പടിയില്‍നിന്നു കല്ലാറിലേയ്ക്കു വരുകയായിരുന്ന ജീപ്പ് സെന്റ് തോമസ് പള്ളിക്കു സമീപത്തുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പുഴയിലേയ്ക്കു പതിച്ച ജീപ്പ് പൂര്‍ണമായും മുങ്ങിത്താഴ്ന്നു. സുരേന്ദ്രനാണ് ജീപ്പ് ഓടിച്ചിരുന്നത്.
രക്ഷപ്പെട്ട അനീഷാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെ നാട്ടുകാര്‍ ജീപ്പ് ഉയര്‍ത്തിയെങ്കിലും സുരേന്ദ്രനെ കണ്ടെത്താനായില്ല. ജെ.സി.ബി., ക്രെയിന്‍ തുടങ്ങിയവ സ്ഥലത്ത് എത്തിച്ചിരുന്നെങ്കിലും നാട്ടുകാരാണ് ജീപ്പ് കരയ്‌ക്കെത്തിച്ചത്. കട്ടപ്പനയില്‍നിന്ന് അഗ്‌നിശമന സേനാവിഭാഗം എത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാതിരുന്നത് പ്രതിഷേധത്തിന് കാരണമായി. പരുക്കേറ്റ അനീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























