സിദ്ധാര്‍ഥ് ഭരതന്‍ ഇന്ന് ആശുപത്രിവിടും, ഡോക്ടര്‍മാര്‍ക്കും സഹായിച്ചവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദി പറഞ്ഞ് കെപിഎസി ലളിത പൊട്ടിക്കരഞ്ഞു

എല്ലാം ഗുരുവായൂരപ്പന്റെ കൃപ. എന്ത് പറയണമെന്ന് എനിക്കറിയില്ല. കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മകനും നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു കെപിഎസി ലളിത.എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയായിരുന്നു വികാരനിര്‍ഭര രംഗങ്ങള്‍ക്കു വേദിയായത്.
സിദ്ധാര്‍ഥ് ആശുപത്രിയിലായപ്പോള്‍ ഓടിയെത്തിയവരോടെല്ലാം ലളിത നന്ദി പറഞ്ഞു. മകനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് ദൈവത്തിന്റെ മുഖങ്ങളാണെന്നും മകനെ തിരിച്ച് തന്നതിന് നന്ദിയുണ്ടെന്നും പറഞ്ഞ് കെപിഎസി ലളിത വിതുമ്പി. അരുകിലിരുന്ന സിദ്ധാര്‍ഥിനെയും അമ്മയുടെ സങ്കടം കണ്ണു നിറച്ചു. അപകടദിവസം പുലര്‍ച്ചെ ഒന്നരയ്ക്ക് കൊച്ചിയിലെ വീട്ടില്‍ രണ്ട് പോലീസുകാരെത്തിയാണ് വിവരം അറിയിച്ചത്. പഴ്‌സും മൊബൈല്‍ ഫോണും കാണിച്ചു മകന്റേതാണോയെന്ന് ചോദിച്ചു. ചെറിയ അപകടമുണ്ടായെന്നും ആശുപത്രിയിലാക്കിയിട്ടുണ്ടെന്നും അറിയിച്ചു. ആശുപത്രിയില്‍ രക്തം വാര്‍ന്ന നിലയില്‍ സിദ്ധാര്‍ഥിനെ കണ്ടപ്പോള്‍ എല്ലാം കൈവിട്ടുപോയി എന്നോര്‍ത്തു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഐ.സി.യുവില്‍ നിന്നിറങ്ങിയ ഡോക്ടര്‍, സിദ്ധാര്‍ഥ് പേരു പറഞ്ഞതു കേട്ടു എന്നറിയിച്ചപ്പോള്‍ അനുഭവിച്ചത് ജീവിതത്തിലൊരിക്കലും ഉണ്ടാകാത്ത വികാരമാണ്കെ.പി.എ.സി. ലളിത പറഞ്ഞു. കഴിഞ്ഞ മാസം 13ന് പുലര്‍ച്ചെ കൊച്ചി ചമ്പക്കരയില്‍ കാര്‍ നിയന്ത്രണംവിട്ട് മതിലിലിടിച്ചാണു സിദ്ധാര്‍ഥിനു ഗുരുതര പരുക്കേറ്റത്.
മൂന്നാഴ്ചത്തെ ചികിത്സയ്ക്കുശേഷം ഇന്ന് ആശുപത്രി വിടുകയാണു സിദ്ധാര്‍ഥ്. ആഹഌദം മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ ആശുപത്രി അധികൃതര്‍ തന്നെയാണ് അവസരമൊരുക്കിയത്. തലയോട്ടിയുടെ മുന്‍വശത്ത് ഗുരുതരമായി പരുക്കേറ്റ സിദ്ധാര്‍ഥ്, അത്യാധുനിക ചികിത്സാ സംവിധാനമായ ഐ.സി.പി. മോണിറ്ററിങ് സിസ്റ്റത്തിലൂടെയാണ് വേഗത്തില്‍ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിച്ചതെന്നു ന്യൂറോ സര്‍ജന്‍ ഡോ. സുധീഷ് കരുണാകരന്‍ പറഞ്ഞു. ശസ്ത്രക്രിയ കൂടാതെ തലച്ചോറിലെ രക്തസമ്മര്‍ദത്തിന്റെ തോത് നിര്‍ണയിച്ച് രക്തം കട്ടപിടിക്കാതെ നിരന്തര നിരീക്ഷണം നടത്തിയാണു ചികിത്സ വിജയത്തിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യ 24 മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും സിദ്ധാര്‍ഥ് ചികിത്സയോടു അനുകൂലമായി പ്രതികരിച്ചു. തുടയെല്ലിലെ ഒടിവ് ഭേദമാകുന്നതോടെ സിദ്ധാര്‍ഥിനു നടക്കാന്‍ കഴിയുമെന്ന് ഓര്‍ത്തോ സര്‍ജന്‍ ഡോ. ബിബിന്‍ തെരുവില്‍ പറഞ്ഞു. ആശുപത്രി ഡയറക്ടര്‍ ഡോ. പി.വി. ആന്റണി അപകടമുണ്ടായ ദിവസം പുലര്‍ച്ചെ ആശുപത്രിയിലെത്തി സിദ്ധാര്‍ഥിനെ രക്ഷിക്കുമെന്നു നല്‍കിയ വാക്ക് ഒരിക്കലും മറക്കില്ലെന്നു കെ.പി.എ.സി. ലളിത പറഞ്ഞു. സിനിമാരംഗത്തും അല്ലാതെയുമുള്ള നിരവധിയാളുകള്‍ ദുഃഖ നിമിഷങ്ങളില്‍ ആശ്വാസം പകരാന്‍ എത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























