രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ 18 ഇനം മരുന്നുകളുടെ വില പുതുക്കിനിശ്ചയിച്ചു

പതിനെട്ടിനം മരുന്നുകളുടെ വില പുതുക്കിക്കൊണ്ട് ദേശീയ ഔഷധവില നിര്‍ണയസമിതി ഉത്തരവായി. മിക്കവയും ഇതുവരെ പട്ടികയില്‍പ്പെടാത്തവയാണ്. രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ പ്രധാനപ്പെട്ട പല രോഗങ്ങള്‍ക്കുമുള്ള മരുന്നുകളും ഇതില്‍പ്പെടും. പുതിയതായി പട്ടികയിലെത്തിയ സംയുക്തങ്ങളില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ളവയെക്കാള്‍ കുറഞ്ഞവിലയാണ് നിശ്ചയിച്ചിരിക്കുന്നത്. വേദനസംഹാരിയായി ഇപ്പോള്‍ കാര്യമായി ഉപയോഗിക്കുന്ന പാരസെറ്റാമോളും ട്രമഡോളും ചേര്‍ന്ന ഗുളികസംയുക്തത്തിന് ഒരെണ്ണത്തിന് 5.81 രൂപയാകും. വിപണിയില്‍ 67 ശതമാനം പങ്കാളിത്തമുള്ള ഇനം മരുന്നിന് ഇപ്പോള്‍ വില 6.93 രൂപയാണ്.
അസിഡിറ്റിക്കുള്ള മരുന്നായി ഉപയോഗിക്കുന്ന ഒമിപ്രസോളും ഡോംപെരിഡനും ചേര്‍ന്ന ഗുളികയുടെ വിലയും 4.15 ആയി കുറയും. കൂടുതല്‍ വില്‍പ്പനയുള്ള ഒരിനത്തിന് 5.87 ഉം മറ്റേതിന് 6.56മാണ് വില. എന്നാല്‍, രക്തസമ്മര്‍ദത്തിനുള്ള ടെല്‍മിസാര്‍ട്ടിനും അംലോഡിപ്പിനുംചേര്‍ന്ന മരുന്നിനുവില കൂടും. വിപണിയില്‍ ഏറ്റവും ചെലവുള്ള ഇനങ്ങള്‍ക്ക് 6.96, 6.62 എന്നിങ്ങനെയുള്ളപ്പോള്‍ പുതിയവിലയായി നിശ്ചയിച്ചിരിക്കുന്നത് 7.19 രൂപയാണ്. പ്രമേഹരോഗികള്‍ക്കുള്ള മരുന്ന് സംയുക്തമായ ഗ്ലിമിെ്രെപഡും മെറ്റ്‌ഫോര്‍മിനുംചേര്‍ന്ന ഗുളികയ്ക്ക് പത്തെണ്ണത്തിന് 41.58 രൂപയാണ്. ഇതിന് ഇനി 48.30 രൂപയാകും. വിരശല്യത്തിന് കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന അല്‍ബെന്‍ഡാസോളും ഐവര്‍മെക്ടിനും ചേര്‍ന്ന ഗുളികയുടെ വില 17.08 രൂപയായിട്ടുണ്ട്. കൂടുതല്‍ വില്‍പ്പനയുള്ള ഇനത്തിന്റെ ഇപ്പോഴത്തെ വില 14.10 ആണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























