ഫാമിലി റെസ്റ്റോറന്റുകളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുവാന്‍ പുരുഷന്മാര്‍ക്ക് വിലക്കുമായി താലിബാന്‍

ഫാമിലി റെസ്റ്റോറന്റുകളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുവാന്‍ പുരുഷന്മാര്‍ക്ക് വിലക്കുമായി താലിബാന്‍. പടിഞ്ഞാറന്‍ ഹെറാത്ത് പ്രവിശ്യയില്‍ താലിബാന്‍ ലിംഗ വേര്‍തിരിവ് പദ്ധതി നടപ്പാക്കിയതായി റിപ്പോര്‍ട്ടുകള്‍.
ഭാര്യാഭര്‍ത്താക്കന്മാരാണെങ്കിലും സദ്ഗുണം പ്രോത്സാഹിപ്പിക്കുവാനും ദുഷ്പ്രവൃത്തികള്‍ തടയാനുമാണ് ഈ പുതിയ നീക്കമെന്ന് അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി പറയുന്നു.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ദിവസങ്ങളില്‍ മാത്രം പങ്കെടുക്കാന്‍ അനുവാദമുള്ള ഹെറാത്തിലെ പൊതു പാര്‍ക്കുകളില്‍ ലിംഗഭേദം പാലിക്കണമെന്നാണ് നിര്‍ദ്ദേശത്തിലുള്ളത്.
സ്ത്രീകള്‍ക്ക് പാര്‍ക്കില്‍ പോകുവാന്‍ അനുവദിച്ചിരിക്കുന്നത് വ്യാഴം, വെള്ളി, ശനി ദിവസങ്ങളാണ്. മറ്റ് ദിവസങ്ങള്‍ പുരുഷന്മാര്‍ക്ക് വിനോദത്തിനും വ്യായാമത്തിനും വേണ്ടിയുള്ളയാണ് എന്ന് പ്രമോഷന്‍ ഓഫ് വൈസ് ആന്‍ഡ് പ്രിവന്‍ഷന്‍ മന്ത്രാലയത്തിലെ താലിബാന്‍ ഉദ്യോഗസ്ഥനായ റിയാസുല്ല സീരത്ത് പറഞ്ഞു. ഒരേ ദിവസം അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ പോകുന്നതില്‍ നിന്ന് പുരുഷന്മാരെയും സ്ത്രീകളെയും വിലക്കുന്നത് ഇതാദ്യമായിട്ടല്ല. മാര്‍ച്ചിലും താലിബാന്‍ സമാനമായ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായിരുന്നു.
പാശ്ചാത്യ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ അഫ്ഗാന്‍ സ്ത്രീകളുടെ മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന താലിബാന്‍ നിയന്ത്രണങ്ങള്‍ക്കെതിരെ ഖേദം പ്രകടിപ്പിച്ചു.
"
https://www.facebook.com/Malayalivartha