ഏറ്റുമാനൂര്‍ ചിങ്ങവനം ഇരട്ടപ്പാത നിര്‍മാണം... കോട്ടയം പാതയില്‍ ഇന്നും ട്രെയിന്‍ നിയന്ത്രണം...

ഏറ്റുമാനൂര്‍ ചിങ്ങവനം ഇരട്ടപ്പാത നിര്‍മാണം... കോട്ടയം പാതയില്‍ ഇന്നും ട്രെയിന്‍ നിയന്ത്രണം... ഏറ്റുമാനൂര്‍ ചിങ്ങവനം ഇരട്ടപ്പാത നിര്‍മാണത്തിന്റെ ഭാഗമായാണ് ഇന്നും കോട്ടയം പാതയില്‍ ട്രെയിനുകള്‍ക്കു പകല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പൂര്‍ണമായി റദ്ദാക്കിയത്
06431 കോട്ടയം കൊല്ലം പാസഞ്ചര്‍
ഭാഗികമായി റദ്ദാക്കിയത്
16366 നാഗര്‍കോവില്‍ കോട്ടയം എക്‌സ്പ്രസ് (കൊല്ലം വരെ മാത്രം)
16325/16326 നിലമ്പൂര്‍ കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസ് (എറണാകുളം വരെ മാത്രം)
ആലപ്പുഴ വഴി തിരിച്ചുവിടുന്നത്
17230 സെക്കന്തരാബാദ് തിരുവനന്തപുരം ശബരി
16649 മംഗളൂരു നാഗര്‍കോവില്‍ പരശുറാം
12625 തിരുവനന്തപുരം ന്യൂഡല്‍ഹി കേരള
16382 കന്യാകുമാരി പുണെ ജയന്തി ജനത
പിടിച്ചിടുന്നത്
16525 കന്യാകുമാരി ബെംഗളൂരു ഐലന്‍ഡ് ചിങ്ങവനത്ത് 30 മിനിറ്റ് വരെ പിടിച്ചിടും.
അതേസമയം ചിങ്ങവനം-ഏറ്റുമാനൂര്‍ ഇരട്ടപ്പാതയുടെ കമ്മീഷനിങ്ങുമായി ബന്ധപ്പെട്ട നിര്‍മാണം നടക്കുന്നതിനാല്‍ കോട്ടയം പാതയില്‍ ഈ മാസം 12 മുതല്‍ രണ്ടാംഘട്ട ട്രെയിന്‍ നിയന്ത്രണം തുടങ്ങിയിരുന്നു. 28 വരെയാണു നിയന്ത്രണം. 28 നു പാത കമ്മീഷന്‍ ചെയ്യും.
20 മുതല്‍ 29 വരെ വിവിധ ദിവസങ്ങളിലായി ഐലന്‍ഡ് എക്സ്പ്രസ്, പരശുറാം, ജനശതാബ്ദി, വേണാട് എന്നിവ ഉള്‍പ്പെടെ 21 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. പാലരുവി എക്സ്പ്രസ് 23, 24, 25, 27 തീയതികളില്‍ വൈകിട്ട് 5.20നുമാത്രമേ പാലക്കാട്ടുനിന്നു പുറപ്പെടൂ. 26നു വൈകിട്ട് 5.35 നു പുറപ്പെടും. ശബരി എക്സ്പ്രസ് ഭാഗികമായി റദ്ദാക്കും.
"
https://www.facebook.com/Malayalivartha