സംസ്ഥാനത്തെ 26 മദ്യവില്‍പ്പനശാലകള്‍ പൂട്ടും

സര്‍ക്കാരിന്റെ മദ്യനയത്തനനുസരിച്ച് സംസ്ഥാനത്തെ 26 മദ്യവില്‍പ്പന ശാലകള്‍ കൂടി താഴ് വീഴും. ഘട്ടം ഘട്ടമായി പത്തു ശതമാനം വീതം മദ്യവില്‍പ്പന ശാലകള്‍ പൂട്ടുക എന്ന നയത്തിനനുസരിച്ചാണ് 26 മദ്യ വില്‍പ്പനശാലകള്‍ കൂടി പൂട്ടുന്നത്. ബിവറേജസ് കോര്‍പ്പറേഷന്റെ 22 വില്‍പ്പന ശാലകളും കണ്‍സ്യൂമര്‍ ഫെഡിന്റെ നാല് ഷോപ്പുകളുമാണ് പുതിയതായി പൂട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഇതേമാസത്തില്‍ പത്ത് ശതമാനം മദ്യഷോപ്പുകള്‍ പൂട്ടിയിരുന്നു. ബിവറേജസ് കോര്‍പ്പറേഷന്റെ ഉദുമ, ചെറുപുഴ, മീനങ്ങാടി, കല്‍പറ്റ, കോട്ടൂളി, വൈക്കം മുഹമദ് ബഷീര്‍ റോഡ്, കൊല്ലങ്കോട്, നെന്‍മാറ, മാള, തങ്കമണി, മുളന്തുരുത്തി, വാഴക്കുളം, കാലടി, പൂച്ചാക്കല്‍, മുണ്ടക്കയം,കുമരകം, കടപ്പാക്കട,ചാത്തന്നൂര്‍, കോട്ടമുക്ക്, കോഴഞ്ചേരി, മടവൂര്‍ എന്നിവിടങ്ങളിലെ മദ്യവില്‍പ്പന ശാലകളും കണ്‍സ്യൂമര്‍ ഫെഡിന്റെ കേശവദാസപുരം, പാലക്കാട്, കാസര്‍ക്കോട്, കൊഴിഞ്ഞാംപാറ എന്നിവിടങ്ങളിലെ ഷോപ്പുകളുമാണ് പൂട്ടുന്നത്.
സര്‍ക്കാരിന്റെ മദ്യനയ പ്രകാരം കേരളത്തിലെ ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള മുഴുവന്‍ ബാറുകളും പൂട്ടിയതിന് ശേഷം മദ്യ ഉപഭോഗം കുറക്കുന്നത് ലക്ഷ്യമിട്ടാണ് ഒരോ വര്‍ഷവും പത്തു ശതമാനം വീതം മദ്യവില്‍പ്പന ശാലകളും പൂട്ടുന്നത്. കുടിയന്‍മാര്‍ ഇതോടെ കഷ്ടത്തിലായി. ഇനി കാശുമുടക്കി കൂടുതല്‍ ദൂരം മദ്യം വാങ്ങാന്‍ സഞ്ചരിക്കണമല്ലോ എന്നാണ് മദ്യപന്‍മാരുടെ ആശങ്ക. ബാറുകള്‍ നിര്‍ത്തിയ ശേഷം സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ മദ്യപാനശീലം കൂടി എന്നാണ് റി േപ്പാര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























