പുതുതായി വൈദ്യുതി കണക്ഷന്‍ എടുക്കുന്നവര്‍ മീറ്റര്‍ വാടകയ്ക്കു പുറമെ സെക്യൂരിറ്റി ഡിപ്പോസിറ്റും പ്രോസസിങ് ഫീസും ഈടാക്കാന്‍ ഉത്തരവ്

പുതിയ വൈദ്യുതി കണക്ഷന്‍ എടുക്കുന്നവര്‍ മീറ്റര്‍ വാടകയ്ക്കുപുറമെ സെക്യൂരിറ്റി ഡിപ്പോസിറ്റും ,പ്രോസസിങ് ഫീയും ഈടാക്കാന്‍ ഉത്തരവ്. സിംഗിള്‍ ഫേസ് ഉപയോക്താക്കള്‍ക്ക് 700 രൂപയും ത്രീഫേസ് ഉപയോക്താക്കള്‍ക്ക് 2100 രൂപയുമാണ് കരുതല്‍ തുക. മീറ്റര്‍് വാടക ഇനത്തില്‍ തുക ഈടാക്കുന്നതിന് പുറമെയാണ് കരുതല്‍ തുക പിരിക്കാനും വൈദ്യുതി ബോര്‍ഡ് ഒരുങ്ങുന്നത്.
ഈ ഉത്തരവനുസരിച്ച് സിംഗിള്‍ ഫേസ് കണക്ഷന് 700 രൂപയും ത്രീഫേസ് കണക്ഷന് 2100 രൂപയും അധികം നല്‍കണം. പുതിയ ഉത്തരവിനെതിരെ ഭരണാനുകൂല സംഘടനകള്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്.
മാത്രമല്ല ലോ ടെന്‍ഷന്‍ അഞ്ചുകിലോവാട്ട് വരെയുള്ള വൈദ്യുതി കണക്ഷന് ഇനിമുതല്‍ 150 രൂപ പ്രോസസിങ് ഫീസും നല്‍കണം. അഞ്ചുകിലോവാട്ട് മുതല്‍ 20 കിലോവാട്ട് വരെയുള്ളവര്‍ക്ക് 1000 രൂപയാണ് നിരക്ക്. ഇത് ആനുപാതികമായി മുകളിലേക്ക് പോകും. പഴയ ഉപയോക്താക്കളെ ബാധിക്കില്ലെങ്കിലും കേടായ മീറ്ററുകള്‍ പുനസ്ഥാപിക്കുമ്പോള്‍ നേരത്തെ പറഞ്ഞ ഫീസുകള്‍ നല്‍കിയേ മതിയാകൂ. സംസ്ഥാനത്ത് ഇപ്പോള്‍ കേടായ മീറ്ററുകള്‍ 16 ലക്ഷം കവിഞ്ഞുഎന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇതില്‍ നാലുലക്ഷത്തിലേറെ ത്രീഫേസ് മീറ്ററുകളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























