കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും സര്‍വനാശത്തിലേക്കു പോവുകയാണെന്ന് വെള്ളാപ്പള്ളി, എസ്എന്‍ഡിപി-ബിജെപി ബന്ധം കേരളത്തില്‍ ചലനവുമുണ്ടാക്കില്ലെന്ന് സുധീരന്‍, ജനത്തിന്റെയോ നാടിന്റെയോ താത്പര്യം സംരക്ഷിക്കാനല്ല ഈ കൂട്ടുകെട്ട്

കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും സര്‍വനാശത്തിലേക്കു പോവുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഡല്‍ഹിയില്‍ കേന്ദ്ര ബിജെപി നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്കു ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ മടങ്ങിയെത്തിയപ്പോഴാണു വെള്ളാപ്പള്ളി കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ചത്. എസ്എന്‍ഡിപിക്കെതിരേ കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതു സംഘടനയുടെ കരുത്താണു തെളിയിക്കുന്നത്.
വി.എസ്.അച്യുതാനന്ദന്‍ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടി പറയുന്നില്ല. ആരോ എഴുതിക്കൊടുത്തതു വായിക്കുന്നതാണു വി.എസിന്റെ പതിവ്. എസ്എന്‍ഡിപിയും ബിജെപിയും തമ്മില്‍ അടുക്കുന്നതിനെ ആരാണു ഭയക്കുന്നതെന്നും കേന്ദ്രത്തില്‍ ബിജെപിയെ അധികാരത്തില്‍ എത്തിച്ചത് എസ്എന്‍ഡിപി യോഗം അല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതിനിടെ എസ്എന്‍ഡിപി യോഗം രാഷ്ട്രീയപാര്‍ട്ടി രൂപീകരണം സംബന്ധിച്ച് ആലോചനായോഗം വിളിച്ചു.
ഒക്‌ടോബര്‍ അഞ്ചിനു ചേര്‍ത്തലയിലാണു യോഗം നടക്കുന്നത്. പ്രമുഖ രാഷ്ട്രീയ നിരീക്ഷകരായ അഡ്വ.ജയശങ്കര്‍, എന്‍.എം.പിയേഴ്‌സണ്‍, കെ.വേണു തുടങ്ങിയവരെയും യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്. അതേസമയം, എസ്എന്‍ഡിപി-ബിജെപി ബന്ധം കേരളത്തില്‍ ഒരു ചലമവുമുണ്ടാക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. എസ്എന്‍ഡിപിയുടെയോ ജനത്തിന്റെയോ നാടിന്റെയോ താത്പര്യം സംരക്ഷിക്കാനല്ല ഈ കൂട്ടുകെട്ട്. ആരുടെ താത്പര്യപ്രകാരമാണ് പുതിയ ബന്ധമെന്ന് വ്യക്തമാണെന്നും വി.എം.സുധീരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























