കലാഭവനില്‍ കോഴിക്കട തുറന്നു: ഉടക്കില്‍ ഉണ്ണിത്താന്‍

ചിക്കന്‍ പ്രശ്‌നത്തില്‍ ഉണ്ണിത്താന്‍ ഉടക്കില്‍ത്തന്നെ. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ആസ്ഥാനമായ വഴുതയ്ക്കാട്ടെ കലാഭവനില്‍ ചിക്കന്‍ കട തുടങ്ങിയതോടെ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്‍ സ്ഥാപനത്തിന്റെ പടിയിറങ്ങുന്നു! ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഓഫീസില്‍ ചിക്കന്‍ കട തുടങ്ങിയതില്‍ പ്രതിഷേധിച്ച് ഇനി അവിടെയിരുന്ന് പ്രവര്‍ത്തിക്കില്ലെന്ന നിലപാടിലാണ് ഉണ്ണിത്താന്‍. അതിനാല്‍ വാടക കെട്ടിടത്തിലേക്ക് മാറാനൊരുങ്ങുകയാണ് അദ്ദേഹം. വാടക കെട്ടിടം കിട്ടുന്ന മുറയ്ക്ക് അവിടേക്ക് മാറും. ഇന്നാണ് വഴുതയ്ക്കാട്ടെ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഹെഡ് ഓഫീസിന്റെ താഴത്തെ നിലയില്‍ ചിക്കന്‍ കടയുടെ ഉദ്ഘാടനം.
വാടക കെട്ടിടം കിട്ടുന്നതുവരെ ഉണ്ണിത്താന്‍ വീട്ടിലിരുന്ന് ഫയലുകള്‍ നോക്കുമെന്നാണ് അറിയുന്നത്. ചെയര്‍മാന്റെ ഓഫീസിനായി വാടക കെട്ടിടം നോക്കാനുള്ള നടപടിക്കും തുടക്കമായിട്ടുണ്ട്. എത്രയും വേഗം വാടക കെട്ടിടം ശരിയാക്കാനാണ് തീരുമാനം. ഇക്കാര്യം രാജ് മോഹന്‍ ഉണ്ണിത്താനും സ്ഥിരീകരിച്ചു. \'ഇനി അവിടെ ഇരിക്കാന്‍ ചില ബുദ്ധിമുട്ടുകളുണ്ട്. അതിനാല്‍ അവിടെനിന്ന് മാറാന്‍ ഉദ്ദേശിക്കുന്നു\' എന്നാണ് അദ്ദേഹം പ്രതികരിച്ചത്. മുന്‍ സിനിമാ മന്ത്രിയും ബോര്‍ഡും കലാഭവനില്‍ നിന്ന് അടിച്ചുപുറത്താക്കിയ ചലച്ചിത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയെല്ലാം അവിടെ തിരികെ കൊണ്ടുവരുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് ഓഫീസും അവിടേക്ക് തിരികെകൊണ്ടുവരും. അതിനുള്ള തീരുമാനം എടുത്തതായി അദ്ദേഹം സൂചന നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























