വെള്ളാപ്പള്ളി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത നിഷേധിച്ച് വി.മുരളീധരന്‍, സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുന്നത് വെള്ളാപ്പള്ളി നടേശനാണെന്ന വാര്‍ത്തകള്‍ തള്ളി സംസ്ഥാന ബിജെപി അധ്യക്ഷന്‍ വി.മുരളീധരന്‍ രംഗത്ത്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. വെള്ളാപ്പള്ളി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് ചില മാധ്യമവാര്‍ത്തകള്‍ തന്റെ ശ്രദ്ധയിലും വന്നിരുന്നു. ഇപ്പോള്‍ പഞ്ചായത്തു തെരഞ്ഞെടുപ്പു മാത്രമാണ് ബിജെപിയുടെ മുന്നിലുള്ളത്. സാഹചര്യങ്ങള്‍ക്കു അനുസരിച്ച് ബിജെപി നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം-കോണ്‍ഗ്രസ്-മുസ്‌ലിം ലീഗ് കൂട്ടുകെട്ടിനെതിരേ ബിജെപി മുന്നില്‍ നിന്നു നയിക്കും. എസ്എന്‍ഡിപിയുമായി ചര്‍ച്ചകള്‍ക്ക് വഴിയിട്ടത് ബിജെപി സംസ്ഥാന നേതൃത്വമാണ്. ആദ്യത്തെ ചര്‍ച്ചയില്‍ സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ താനും പങ്കെടുത്തിരുന്നു. ചര്‍ച്ചകള്‍ക്കു ശേഷം എസ്എന്‍ഡിപി-ബിജെപി ബന്ധത്തില്‍ ഇഴയടുപ്പും ഉണ്ടായിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി നേതൃത്വം നല്കുന്ന മൂന്നാം ചേരിയെ ആരു നയിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ബിജെപിയുടെ സംസ്ഥാനത്തെ വളര്‍ച്ച കഴിഞ്ഞുവെന്ന വെള്ളാപ്പള്ളിയുടെ വാക്കുകളെയും മുരളീധരന്‍ തള്ളി. ഒരു പാര്‍ട്ടിയുടെയും വളര്‍ച്ച തീരുമാനിക്കാര്‍ ആര്‍ക്കും കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. വെള്ളാപ്പള്ളി മൂന്നാം ചേരിയെ നയിക്കുമോ എന്ന ചോദ്യത്തിനു ആദ്യം എസ്എന്‍ഡിപി പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കട്ടെ എന്നും കുഞ്ഞു ജനിക്കുന്നതിനു മുന്‍പു ആരെങ്കിലും കല്യാണം തീരുമാനിക്കുമോ എന്നും മുരളീധരന്‍ ചോദിച്ചു.
എസ്എന്‍ഡിപി-ബിജെപി സഖ്യത്തിനു സംസ്ഥാന നേതൃത്വത്തില്‍ തന്നെ ഭിന്നതയുണ്‌ടെന്ന റിപ്പോര്‍ട്ടുകളും മുരളീധരന്‍ തള്ളി. സംസ്ഥാന നേതൃത്വം അറിഞ്ഞാണ് ആദ്യറൗണ്ട് ചര്‍ച്ചകളില്‍ താന്‍ പങ്കെടുത്തതെന്നും അതിനു ശേഷം സംസ്ഥാന നേതാക്കളുമായി പല തവണ ചര്‍ച്ച നടത്തിയെന്നും വി.മുരളീധരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























